Home Crime നായയ്ക്ക് തീറ്റ കൊടുത്തില്ല; ഭാര്യയെ കഞ്ഞിക്കലം കൊണ്ടെറിഞ്ഞു, തിളച്ച വെള്ളമൊഴിച്ചു; യുവാവ് അറസ്റ്റില്‍

നായയ്ക്ക് തീറ്റ കൊടുത്തില്ല; ഭാര്യയെ കഞ്ഞിക്കലം കൊണ്ടെറിഞ്ഞു, തിളച്ച വെള്ളമൊഴിച്ചു; യുവാവ് അറസ്റ്റില്‍

 

മല്ലപ്പള്ളി: വീട്ടിലെ നായയ്ക്ക് തീറ്റ കൊടുത്തില്ലെന്ന് ആരോപിച്ച് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശി തെക്കേതില്‍ ദിലീപ് ജോണിനെ(42)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ മേല്‍ ഇയാള്‍ തിളച്ച വെള്ളമൊഴിച്ചു പൊള്ളലേല്‍പ്പിച്ചെന്നാണ് കേസ്.
ചെങ്ങന്നൂര്‍ അരീക്കല്‍ സ്വദേശിയാണ് അറസ്റ്റിലായ ദിലീപ്. വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കിയില്ലെന്നു പറഞ്ഞ് ഇയാള്‍ ഭാര്യ സുമ ബാബുവുമായി വഴക്കടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ അടുക്കളയിലേയ്ക്ക ചെന്ന് ചോറുവെയ്ക്കാനായി തിളപ്പിച്ചു കൊണ്ടിരുന്ന വെള്ളമെടുത്ത് സുമയുടെ ദേഹത്തേയ്ക്ക് ഒഴിക്കുകയായിരുന്നുവെന്നാണ് മനോരമ റിപ്പോര്‍ട്ട്. കൂടാതെ ചോറു വെയ്ക്കുന്ന കലം കൊണ്ടുള്ള ഏറിലും ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നെഞ്ചിനും കൈയ്ക്കും പൊള്ളലേറ്റതിനെ തുടര്‍ന്ന് യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കീഴ്വായ്പൂര് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ സിടി സഞ്ജയ്, എസ്‌ഐമാരായ ശ്യാംകുമാര്‍, എംജെ ഷിബു, സിപിഓമാരായ അരുണ്‍, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here