2020 സെപ്റ്റംബര്‍ മുതല്‍ 2021 വരെ മൂന്നില്‍ രണ്ട് ഉപഭോക്താക്കളും എയര്‍ടെല്‍ നെറ്റ് വര്‍ക്കാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. രണ്ടര കോടി ആളുകള്‍ ആണ് പുതുതായി എയര്‍ടെല്‍ നെറ്റ് വര്‍ക്കിലേക്ക് ഈ കാലയളവില്‍ ചേര്‍ന്നത്. 5ജിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനവും എയര്‍ടെല്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച വീഡിയോ, ഗെയിമിങ് അനുഭവം വാഗ്ദാനം ചെയ്യുന്നത് എയര്‍ടെല്‍ മൊബൈല്‍ നെറ്റ് വര്‍ക്കാണ്. ഈ അനുഭവം കൂടുതല്‍ ഉയര്‍ത്തുന്നതിനായി കമ്പനി 355.4 മെഗാഹെര്‍ട്സ് സ്പെക്ട്രം അധികമായി വിന്യസിക്കുന്നുണ്ട്. 18,699 കോടി രൂപയ്ക്കാണ് എയര്‍ടെല്‍ സ്പെക്ട്രം സ്വന്തമാക്കിയത്. എയര്‍ടെല്‍ വൈഫൈ കോള്‍ മുതല്‍ സേഫ് പേ, വണ്‍ എയര്‍ടെല്‍ പ്ലാന്‍ തുടങ്ങിയ പുതിയ സംവിധാനവും ഉള്‍പ്പെടുന്നു.