Home Life style വനിതാ പോലീസിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍

വനിതാ പോലീസിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍:ആദ്യമായി വനിതാ പോലീസ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍. മതിയായ പരിശോധനകള്‍ക്ക് ശേഷമാണ് അനുമതി നല്‍കിയത്. മധ്യപ്രദേശില്‍ ആദ്യമായാണ് ഇത്തരത്തിലൊന്ന് സംഭവിക്കുന്നതെന്നും ഒരാളുടെ അവകാശമാണ് ലിംഗമാറ്റമെന്നും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

2018 ല്‍ മഹാരാഷ്ട്രയിലെ ബീഡില്‍ നിന്നുളള വനിതാ കോണ്‍സ്റ്റബിള്‍ ലളിതാ സാല്‍വെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ മഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ കോണ്‍സ്റ്റബിളായിരുന്നു ലളിത. സെന്റ് ജോര്‍ജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം അവര്‍ പേര് ലളിത് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here