Home Cinema ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വന്‍ താരനിര, വിവേക് ഒബ്‌റോയിക്ക് പകരം ബിജു മേനോന്‍

ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വന്‍ താരനിര, വിവേക് ഒബ്‌റോയിക്ക് പകരം ബിജു മേനോന്‍

 

പൃഥ്വി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫര്‍ സിനിമയുടെ തെലുങ്ക് റീമേക്കില്‍ ബിജു മേനോന്‍ വില്ലനാകുമെന്ന് വാര്‍ത്ത. വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രം ബിജു മേനോന്‍ ചെയ്യും. ഗോഡ് ഫാദര്‍ എന്നതാണ് ലൂസിഫറിന്റെ തെലുങ്ക് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി ചിരഞ്ജീവിയും മഞ്ജു വാര്യറുടെ വേഷത്തില്‍ നയന്‍താരയും എത്തും. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ സല്‍മാന്‍ ഖാന്‍ എത്തിയേക്കും.

ചിരഞ്ജീവിയുടെ ബാനറിനൊപ്പം സൂപ്പര്‍ ഗുഡ് ഫിലിംസും ഗോഡ്ഫാദറിന്റെ നിര്‍മാതാക്കളായുണ്ട്.മോഹൻ രാജയാണ് സംവിധാനം. ലൂസിഫർ വൻ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്‌ഷനും നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here