Home KERALA സമൂഹ മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും സംസ്ഥാനത്ത് പ്രണയകൊല

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും സംസ്ഥാനത്ത് പ്രണയകൊല

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും സംസ്ഥാനത്ത് പ്രണയകൊല. പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെയാണ് സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയത് . വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ് കൊല്ലപ്പെട്ടത്. ഇന്നു കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്.
ഫുഡ് ടെക്‌നോളജി വിഭാഗത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം. കോളേജ് വളപ്പില്‍ കാത്തുനിന്ന യുവാവ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. . ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രാവിലെ കാമ്പസിനുള്ളില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. യുവാവ് പെണ്‍കുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുന്നതായും കണ്ടു. ഇതോടെ ഇരുവരേയും പിരിച്ചുവിടാനെത്തിയപ്പോഴാണ് യുവാവ് കത്തിയെടുത്ത് ആക്രമിച്ചത്. ചോര ചീറ്റുന്നത് മാത്രമാണ് പിന്നീട് കണ്ടതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
അഭിഷേക് സഹപാഠിയെ വകവരുത്താന്‍ തയ്യാറെടുത്ത് വന്നതെന്ന് സൂചന. ഇയാള്‍ കൈയില്‍ പേപ്പര്‍ കട്ടര്‍ കരുതിയിരുന്നു. പരീക്ഷ കഴിയാന്‍ വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു അഭിഷേക്. ഹാളില്‍ നിന്ന് പുറത്തേക്ക് വന്ന നിതിന കൂട്ടുകാരുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ അഭിഷേക് കടന്നു വന്നു സംസാരിച്ചു. സംസാരം തര്‍ക്കമായതോടെ മുന്‍കൂട്ടി ഉറപ്പിച്ച രീതിയില്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. കോളജ് ഗേറ്റിന് അന്‍പത് മീറ്റര്‍ അകലെ വച്ചായിരുന്നു സംഭവം

LEAVE A REPLY

Please enter your comment!
Please enter your name here