Home Crime കാനറാബാങ്ക് തട്ടിപ്പ്: ജീവനക്കാരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്, റമ്മികളിച്ച് ഓഹരിവിപണി ഇടപാട് നടത്തി പ്രതി

കാനറാബാങ്ക് തട്ടിപ്പ്: ജീവനക്കാരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്, റമ്മികളിച്ച് ഓഹരിവിപണി ഇടപാട് നടത്തി പ്രതി

പത്തനംതിട്ട കാനറാ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വിജീഷ് വര്‍ഗീസിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എട്ട് കോടിയിലേറെ രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഇതേ ബാങ്കിലെ ജീവനക്കാരനായിരുന്നു. രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന വിവരത്തില്‍ ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കുടുംബത്തോടൊപ്പം ആണ് വിജീഷ് നാട് വിട്ടത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാനും ശുപാര്‍ശയുണ്ട്. ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനി ഇതാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ബാങ്കില്‍ നിന്ന് പലപ്പോഴായി തട്ടിയെടുത്ത പണം കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് വിജീഷ് നിക്ഷേപിച്ചത്. ഭാര്യയുടെ അക്കൗണ്ടിലേക്ക് 39 തവണയായി പണം നിക്ഷേപിച്ചു. സ്വന്തം പേരിലുള്ള വിവിധ അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചു. തട്ടിയെടുത്ത പണത്തിന്റെ ഭൂരിഭാഗവും ഓണ്‍ലൈന്‍ റമ്മി കളിക്കായും ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുമായാണ് എടുത്തത് എന്നാണ് പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here