ഇരുനൂറിലധികം പ്രണയബന്ധങ്ങളില്‍ പെട്ടിട്ടും ഒന്നിനു പോലും സ്ഥിരത കിട്ടാതെ നിരാശപ്പെട്ട യുകെ സ്വിം സ്യൂട്ട് മോഡല്‍ ഒടുവില്‍ തന്റെ വളര്‍ത്തുനായയെ വിവാഹം കഴിച്ചു. മോഡല്‍ എലിസബത്ത് ഹോഡാണ് ഒരു വര്‍ഷം മുമ്പ് രക്ഷിച്ച പ്രിയപ്പെട്ട നായ ഗോള്‍ഡന്‍ റിട്രീവര്‍ വിഭാഗത്തില്‍ പെടുന്ന ആറു വയസ്സുള്ള നായ ലോഗനെ വിവാഹം ചെയ്തത്. നാലു വര്‍ഷം മുമ്പ് യജമാനനാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ലോഗന് എന്ന നായയെ രക്ഷപ്പെടുത്തിയത് ഹോഡായിരുന്നു.
‘ഞാന്‍ അവനെ രക്ഷപ്പെടുത്തി അവന് എന്നേയും.’ ഹോഡ് പറഞ്ഞു. തന്റെ മുന്‍ നായ ചത്ത ശേഷം താന്‍ ഒരു തകര്‍ന്ന സ്ത്രീയായിരുന്നു എന്നും ലോഗന്റെ വരവാണ് തന്നെ വിഷാദത്തില്‍ നിന്നും രക്ഷിച്ചതെന്നും ഹോഡ് പറഞ്ഞു. 80 കളിലെ മാദകത്തിടമ്പായ 49 കാരി മോഡലിന്റെയും വളര്‍ത്തു നായ ലോഗന്റെയും വിവാഹം നടത്തിയത് അലിസണ് ഹാമണ്ടാണ്. വിവാഹത്തിന് മുമ്പ് സമ്മതമാണോ എന്ന ചോദ്യത്തിന് ഹോഡ് അതെ എന്ന് ഉത്തരം നല്കിയ ശേഷം ലോഗന്റെ പ്രതികരണം തേടിയെങ്കിലൂം അവന് നിശബ്ദനായി നിന്നു. മൗനം സമ്മതമായി കരുതുകയായിരുന്നെന്ന് ഹാമണ്ട് പറഞ്ഞു. വിവാഹവേദിയില്‍ മുട്ടോളം നീളമുള്ള വെള്ള വിവാഹ വസ്ത്രമണിഞ്ഞ് റോസാപൂക്കള്‍ കൊണ്ട് അലങ്കരിച്ചായിരുന്നു ഹോഡ് എത്തിയത്. നായകള്‍ക്ക് വസ്ത്രം തുന്നുന്ന ടക്സീഡോയില്‍ തയ്ച്ച വസ്ത്രം ലോഗനെ അണിയിച്ചു.
ഫോര്‍മുല വണ്‍ കാറോട്ടക്കാരന് ജയിംസ് ഹണ്ടും ഗോള്‍ഫര്‍ സെവേ ബാലസ്റ്റീറോസും അടക്കം 200 പ്രണയങ്ങളില്‍ താന്‍ പെട്ടെങ്കിലും ഒന്നുപോലും സ്ഥിരമായി നിലനിര്‍ത്താന്‍ ഹോഡിന് കഴിഞ്ഞില്ല. 221 കാമുകന്മാരില് ഒരു മകനും ഹോഡിനുണ്ടായി. അയാള്‍ക്ക് ഇപ്പോള്‍ 25 വയസ്സുണ്ട്. ലോഗനോളം വിശ്വസ്തത ഉള്ള കാമുകനെ തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഹോഡ് പറഞ്ഞു. ഓണ്‍ലൈന്‍ വഴി പരിചയപ്പെടുന്നവരുമായി പ്രണയത്തിലാകുകയും ദീര്‍ഘനാള്‍ ബന്ധം തുടരാതിരിക്കുകയും ചെയ്യുന്നതാണ് ഹോഡിന്റെ രീതി. അതേസമയം തന്നേക്കാള്‍ പ്രായം കുറഞ്ഞ കാമുകന്മാരെ കണ്ടെത്തിയിരുന്ന ഹോഡ് ഈ പതിവ് അവസാനിപ്പിച്ചത് മകന്റെ അഭ്യര്‍ത്ഥനയെ മാനിച്ചായിരുന്നു. തനിക്ക് ഇപ്പോഴും ചെറുപ്പക്കാരെയാണ് ഇഷ്ടമെങ്കിലൂം മകന് സമ്മതിക്കുന്നില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്.