Home KERALA സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടിയേക്കും

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടിയേക്കും

കേരളത്തില്‍ കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടാന്‍ സാധ്യത. ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും ടിപിആറുമാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 745 പേര്‍ക്കാണ് കോവിഡ് മൂലം കേരളത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് ലക്ഷത്തിന്‍മേല്‍ ആയി. സജീവ കേസുകള്‍ നാലര ലക്ഷം പേരാണ്. ടിപിആര്‍ മുപ്പതില്‍ കൂടുതല്‍ ആണ് മിക്ക പ്രദേശങ്ങളിലും. അമ്പതില്‍ കൂടുതലുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങള്‍ ഉണ്ട് എന്നതും ആശങ്ക സൃഷ്ടിക്കുന്നു.

പത്ത് ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങള്‍ ആറു മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ ഇന്നലെ പറഞ്ഞിരുന്നു. രാജ്യം അത്തരത്തില്‍ അടച്ചാല്‍ മാത്രമേ രോഗവ്യാപനം തടയാനാകൂ എന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെ 718 ജില്ലകളിലും നിലവില്‍ പത്ത് ശതമാനത്തിന് മുകളില്‍ ആണ് ടിപിആര്‍.

LEAVE A REPLY

Please enter your comment!
Please enter your name here