Home KERALA നാളെ മുതല്‍ നിയന്ത്രണം കര്‍ശനം, ലോക്ഡൗണ്‍ 10ന് ശേഷം

നാളെ മുതല്‍ നിയന്ത്രണം കര്‍ശനം, ലോക്ഡൗണ്‍ 10ന് ശേഷം

സംസ്ഥാനത്ത് നാളെ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ കര്‍ശനനിയന്ത്രണങ്ങളാകും ഉണ്ടാകുക. സംസ്ഥാനത്ത് ലോക്ഡൗണ്‍ ആവശ്യമാണോ എന്ന കാര്യം ഈ മാസം പത്താം തിയതി കഴിഞ്ഞ് തീരുമാനിക്കും. നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ നിയന്ത്രണങ്ങള്‍ക്ക് തുല്യമായ മിനി ലോക്ഡൗണിന് തുല്യമായുള്ള നിയന്ത്രണങ്ങളാകും നാളെ മുതല്‍ ഉണ്ടാകുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. ആവശ്യമില്ലാതെ വീടുകളില്‍ നിന്നും ആരും പുറത്തിറങ്ങരുത്. കൂട്ടം കൂടാനും അനാവശ്യ യാത്രകളും ഒഴിവാക്കണം. പാല്‍, പച്ചക്കറി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി ഉണ്ടാകും. മാര്‍ക്കറ്റുകളില്‍ 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കണം. രണ്ട് മാസ്‌കുകള്‍ ധരിച്ച് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. ആശുപത്രി, മാധ്യമസ്ഥാപനങ്ങള്‍, ജലവൈദ്യുതി വിതരണം തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാം. കേവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. വിവാഹം, മരണം എന്നിവയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഹോം ഡെലിവറിയും പാര്‍സല്‍ സേവനങ്ങളും മാത്രം ഉണ്ടാകും. ടെക്‌സ്റ്റൈല്‍സ്, ജ്വവലറി, സലൂണ്‍ തുടങ്ങിയവ തുറക്കാന്‍ പാടില്ല. ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്കുള്ള അനുമതി അത്യാവശ്യങ്ങള്‍ക്ക് മാത്രമാകും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here