Home NATIONAL രാജ്യത്ത് ലോക്ഡൗണ്‍ വേണമെന്ന് സുപ്രീംകോടതി

രാജ്യത്ത് ലോക്ഡൗണ്‍ വേണമെന്ന് സുപ്രീംകോടതി

കോവിഡ് രണ്ടാം ഘട്ടം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രാജ്യത്ത് എത്രയും വേഗം ലോക്്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാനങ്ങളോടും ആണ് കോടതിയുടെ നിര്‍ദ്ദേശം വന്നത്. കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കേട്ട ശേഷമാണ് കോടതി ഇപ്രകാരം നിര്‍ദ്ദേശിച്ചത്. ആള്‍ക്കൂട്ടങ്ങളും പരിപാടികളും ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ നടപടിയെടുക്കണം. അടച്ചുപൂട്ടല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാധ്യതയുള്ള വിഭാഗങ്ങളുടെ സംരക്ഷണത്തിനായി നടപടികള്‍ സ്വീകരിച്ച് ലോക്ഡൗണ്‍ പ്രഖ്യാപിക്കണം എന്ന് കോടതി പറഞ്ഞു. ഞായറാഴ്ച 3.92 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഒരു ദിവസം 3689 പേര്‍ മരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here