Home KERALA ഇന്ന് കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; തിരുവനന്തപുരത്തുംകോഴിക്കോടും കൊച്ചയിലും പ്രധാനപ്പെട്ട മൂന്ന് വീതം റോഡുകള്‍ പൂര്‍ണ്ണമായും...

ഇന്ന് കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; തിരുവനന്തപുരത്തുംകോഴിക്കോടും കൊച്ചയിലും പ്രധാനപ്പെട്ട മൂന്ന് വീതം റോഡുകള്‍ പൂര്‍ണ്ണമായും അടച്ചിടും; ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ എല്ലാം ഇന്ന് കേസെടുക്കും

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധത്തിന്‍രെ ഭാഗമായി ഇന്ന് കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍. അത്യാവശ്യ സര്‍വ്വീസുകള്‍ മാത്രമേ തുറക്കൂ. തിരുവനന്തപുരത്തും കൊച്ചയിലും കോഴിക്കോടും പ്രധാന റോഡുകളെല്ലാം അടച്ചിടും. മൂന്ന് ജില്ലകളിലും മൂന്ന് റോഡുകളാകും പൊലീസ് അടയ്ക്കുക. ഇതോടെ മൂന്ന് നഗരം നിശ്ചലമാകുമെന്ന് ഉറപ്പിക്കുകയാണ് സര്‍ക്കാര്‍.
അവശ്യ സാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, പത്രവിതരണം, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, കോവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനം നടത്തുന്ന സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ടാകും. മാധ്യമങ്ങള്‍ക്കും വിവാഹ, മരണച്ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമല്ല. ദേവാലയങ്ങള്‍പതിവ് നിയന്ത്രണം പാലിക്കണം.

ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കോവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും അനുവദനീയ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമാകും സഞ്ചാരത്തിനുള്ള അനുവാദം.

മറ്റ് അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ പോലീസിന്റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവശ്യസാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, ആശുപത്രികള്‍, മെഡിക്കല്‍ ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, മാലിന്യനിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, ഹോട്ടലുകളില്‍ ടേക്ക് എവേ കൗണ്ടറുകള്‍-എന്നിവയ്ക്ക് തുറക്കാം. അതായത് അത്യവാശ്യ ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പോലും തുറക്കാന്‍ പാടില്ല.

ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് ഞായറാഴ്ച സഞ്ചാരത്തിനുള്ള അനുമതിയുള്ളത്. ഏതെങ്കിലും അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടിവന്നാല്‍ അവര്‍ ജില്ലാ ഭരണകൂടത്തില്‍നിന്നോ പൊലീസില്‍നിന്നോ പാസ് ലഭ്യമാക്കി വേണം യാത്രചെയ്യാന്‍. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കും.

ഞായറാഴ്ചകളില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഞായറാഴ്ച ലോക്ക്ഡൗണ്‍ പൂര്‍ണമായി പാലിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ അത് എങ്ങനെയാകുമെന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. അതിനാലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ലോക്ക് ഡൗണ്‍ തീരും വരെ ഞായറാഴ്ച ദിവസങ്ങളില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ഞായറാഴ്ച ദിവസങ്ങളില്‍ ആരോ?ഗ്യപരമായ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്ന് ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here