Home KERALA സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ ഒരാഴ്ച കൂടി തുടരും

സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ ഒരാഴ്ച കൂടി തുടരും

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തത്സ്ഥിതി തുടരും. ടിപിആര്‍ കൂടിയ മേഖലകളില്‍ നിയന്ത്രണം ശക്തമാക്കും. കോവിഡ് അവലോക യോഗം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്നു. ടിപിആര്‍ പത്ത് ശതമാനത്തില്‍ താഴെയായെങ്കിലും ജാഗ്രത തുടരാനാണ് ധാരണ.

കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ വീണ്ടും രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമായില്ല. ആരാധനാലയങ്ങള്‍ക്ക് ഇളവുകള്‍ നല്‍കണമെന്ന് വിവിധ ഇടങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here