Home KERALA ക്രിസ്ത്യന്‍ വിവാഹത്തിന് 20 പേര്‍ക്ക് പങ്കെടുക്കാം; റമസാനില്‍ ഹോട്ടല്‍ പാഴ്‌സല്‍ രാത്രി 10 മണിവരെ

ക്രിസ്ത്യന്‍ വിവാഹത്തിന് 20 പേര്‍ക്ക് പങ്കെടുക്കാം; റമസാനില്‍ ഹോട്ടല്‍ പാഴ്‌സല്‍ രാത്രി 10 മണിവരെ

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഇത്തരം വിവാഹങ്ങള്‍ക്ക് 20 പേര്‍ക്ക് പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നേരത്തെ അഞ്ച് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതില്‍ വിലക്കുണ്ടായിരുന്നു.

റമസാന്‍ നോമ്പുകാലത്ത് റസ്റ്റോറന്റുകളില്‍ നിന്ന് പാഴ്സല്‍ നല്‍കാനുള്ള സമയവും നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. രാത്രി 10 മണിവരെയാണ് സമയം നീട്ടി നല്‍കിയത്. നോമ്പുകാലത്ത് പഴവര്‍ഗങ്ങളുടെ വില വര്‍ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here