Home KERALA ലോക് ഡൗണിലെ പോലീസ് ക്രൂരതവീണ്ടും; പോലീസ് വാഹനം കടത്തിവിട്ടില്ല; കൊല്ലത്ത് ആശുപത്രി വിട്ട വയോധികനെ...

ലോക് ഡൗണിലെ പോലീസ് ക്രൂരതവീണ്ടും; പോലീസ് വാഹനം കടത്തിവിട്ടില്ല; കൊല്ലത്ത് ആശുപത്രി വിട്ട വയോധികനെ മകന്‍ കൊണ്ടുപോയത് തോളിലേറ്റി

കൊല്ലം: പോലീസ് വാഹനം കടത്തി വിടാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ വയോധികനെ മകന്‍ തോളിലേറ്റി റോഡിലൂട നടന്നു. പുനലൂരിലാണ് സംഭവം. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ അച്ഛനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ മകന്‍ കൊണ്ടുവന്ന ഓട്ടോറിക്ഷയാണ് ലോക്ക്ഡൗണ്‍ ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് മകന്‍ അച്ഛനെ തോളിലേറ്റി പോകുകയായിരുന്നു.

കുളത്തൂപ്പുഴ സ്വദേശിയായ 65 കാരന്‍ നാല് ദിവസം മുമ്പ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. പിന്നാലെ കുളത്തൂപ്പുഴയില്‍ നിന്നും ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിയ മകനെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കടത്തി വിട്ടില്ല എന്നാണ് ആരോപണം. പോലീസ് വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ഓട്ടോ സമീപത്തുള്ള മരത്തിന്റെ ചുവട്ടിലേക്ക് നിര്‍ത്തിയ ശേഷം ഏകദേശം 500 മീറ്റര്‍ അകലത്തിലുള്ള ആശുപത്രിയില്‍ നിന്നും അച്ഛനെ ചുമലിലേറ്റി കൊണ്ടുവരുകയായിരുന്നു.
അതേസമയം മതിയായ രേഖകളില്ലാത്തതിനാലാണ് വാഹനം കടത്തി വിടാത്തതെന്നാണ് പോലീസ് പറയുന്നത്.

.

LEAVE A REPLY

Please enter your comment!
Please enter your name here