Home Health കോവിഡ് രോഗികള്‍ക്കായി വിക്ടേഴ്‌സ് ചാനലില്‍ ടെലി ഇന്‍ സൗകര്യം

കോവിഡ് രോഗികള്‍ക്കായി വിക്ടേഴ്‌സ് ചാനലില്‍ ടെലി ഇന്‍ സൗകര്യം

വിക്ടേഴ്‌സ് ചാനല്‍ വഴി കോവിഡ് രോഗികള്‍ക്കായി ഫോണ്‍ ഇന്‍ കണ്‍സല്‍റ്റേഷന്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ സമയ ടെലി കണ്‍സല്‍റ്റിംഗ് സൗകര്യമാകും ഏര്‍പ്പെടുത്തുക. ഡോക്ടറുമായി ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ കണ്‍സല്‍റ്റേഷന്‍ ഒരുക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് സ്വകാര്യ ചാനലുകളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതിന് ആവശ്യമായ നടപടികള്‍ ആലോചിച്ച് കൈക്കൊള്ളാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിക്കും. കെടിഡിസി ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ച് ബെസ് സ്‌പേസ് ഉറപ്പ് വരുത്തും. അവശ്യസാധനങ്ങള്‍ക്കായി ഓണ്‍ലൈന്‍ വിതരണ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന്് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിവില്‍സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയവയിലും ഓണ്‍ലൈന്‍ സൗകര്യം ഒരുക്കും. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കും. മൃഗ ചികിത്സകര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യായാമങ്ങള്‍ക്കായി പൊതുഇടങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം. ആദ്യം സര്‍ജിക്കല്‍/ എന്‍95 മാസ്‌ക്, അതിന് മുകളില്‍ തുണി മാസ്‌ക് എന്നിങ്ങനെയാണ് ധരിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here