സംസ്ഥാനത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാഹിത്യ കൃതികള്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ ഇനി മുന്‍കൂര്‍ അനുമതി ആവശ്യം. കലാ മേഖലയില്‍ പ്രവര്‍ത്തിക്കണമെങ്കിലും ഇനി മുതല്‍ നിയന്ത്രണം ഉണ്ടാകും.സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. സൃഷ്ടിയുടെ പകര്‍പ്പ് ഉള്‍പ്പെടെയാണ് അപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത് അതനുസരിച്ച് അനുമതി നല്കിയാല് കൃതികള്‍ പ്രസിദ്ധീകരിക്കാം.
കലാ- സാഹിത്യ- സാംസ്കാരിക മേഖലകളില്‍ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി അപേക്ഷ നല്‍കണം.സര്‍ക്കാര്‍ പെരുമാറ്റചട്ടം പാലിക്കാമെന്ന് സത്യവാങ്മൂലം നല്‍കുകയും വേണം.