Home KERALA മദ്യ വിതരണം രണ്ടു ദിസത്തിനുളളില്‍;വെര്‍ച്വല്‍ ക്യുആപ് ട്രയല്‍ തുടങ്ങി; ഔട്ട്ലറ്റുകളില്‍ വിതരണത്തിന് ഒരുക്കം ആരംഭിച്ചു;ബാറുകള്‍...

മദ്യ വിതരണം രണ്ടു ദിസത്തിനുളളില്‍;വെര്‍ച്വല്‍ ക്യുആപ് ട്രയല്‍ തുടങ്ങി; ഔട്ട്ലറ്റുകളില്‍ വിതരണത്തിന് ഒരുക്കം ആരംഭിച്ചു;ബാറുകള്‍ തുറക്കില്ല

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയോ വ്യാഴാഴ്ചയോ മദ്യവിതരണം തുടങ്ങിയേക്കും.മദ്യവിതരണത്തിനുള്ള വെര്‍ച്വല്‍ ക്യൂ ഒരുക്കാന്‍ തെരഞ്ഞെടുത്ത ആപ്പിന്റെ ട്രയല്‍ തുടങ്ങി. കൊച്ചി കേന്ദ്രമായ സ്റ്റാര്‍ട്ടപ്പായ ഫയര്‍കോഡ് ഐടി സൊല്യൂഷനാണ് ആപ് തയ്യാറാക്കിയത്. മദ്യവില്‍പ്പനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തിങ്കളാഴ്ച പുറത്തിറങ്ങും. ഔട്ട്ലറ്റുകളില്‍ വിതരണത്തിന് ഒരുക്കം ആരംഭിച്ചു.

സ്മാര്‍ട്ട് ഫോണുള്ളവര്‍ക്ക് ആപ് ഡൗണ്‍ലോഡ് ചെയ്ത് അത് വഴി മദ്യവിതരണ കേന്ദ്രത്തില്‍ ടോക്കണ്‍ ഉറപ്പിക്കാം. എസ്എംഎസ് സംവിധാനവും ഉണ്ടാകും. ബിവറേജസിന്റെയും കണ്‍സ്യുമര്‍ ഫെഡിന്റെയും ഔട്ട്ലറ്റുകളും ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടെ സംസ്ഥാനത്താകെയുള്ള 1200 ഓളം മദ്യവിതരണ ശാലകളുടെ വിവരം ഇതിലുള്‍പ്പെടുത്തും. ആപ് മുഖേന സമീപത്തുള്ള വിതരണ കേന്ദ്രം തെരഞ്ഞെടുക്കാം. സമയം അനുസരിച്ച് ടോക്കണ്‍ ലഭിക്കും. ആ സമയത്ത് മദ്യശാലകളിലെത്തി പണം അടച്ച് മദ്യം വാങ്ങണം. ടോക്കണ്‍ ആയതിനാല്‍ തിരക്ക് ഒഴിവാകും. ദിവസം ഏഴു ലക്ഷത്തോളംപേര്‍ മദ്യം വാങ്ങാന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.

ഹോട്ടലുകള്‍ക്കും ബാറുകള്‍ക്കും പ്രവര്‍ത്തിക്കാനാവില്ലെന്ന നിര്‍ദേശവും സംസ്ഥാനത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. ശാരീരിക അകലം പാലിച്ച് ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചിട്ടില്ല. ബാറുകള്‍ തുറക്കാന്‍ പാടില്ലെന്ന നിര്‍ദേശത്തില്‍ മദ്യവില്‍പ്പന സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ ക്രമീകരണവും പാളും. ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കുമ്പോള്‍ തിരക്കൊഴിവാക്കാന്‍ ബാറുകളിലൂടെയും വില്‍പ്പന നടത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇതിലും മാറ്റം വരുത്തേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here