Home KERALA കൂടിയാണ് സാറേ ഞങ്ങടെ മെയിൻ; സ്ത്രീകൾ കൂടുതൽ മദ്യപിക്കുന്നത് ഈ ജില്ലയിൽ

കൂടിയാണ് സാറേ ഞങ്ങടെ മെയിൻ; സ്ത്രീകൾ കൂടുതൽ മദ്യപിക്കുന്നത് ഈ ജില്ലയിൽ

തിരുവനന്തപുരം: കുടിയുടെ കാര്യത്തിലും കേരളം ഒട്ടും പിന്നോട്ടല്ല.ദേശീയ ശരാശരിയെക്കാളും മുന്നിലാണ് കേരളത്തിലെ കണക്കുകൾ. ജനസംഖ്യാനുപാത കണക്കിൽ മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരിയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ ആലപ്പുഴക്കാരും. ആലപ്പുഴയിലെ പുരുഷൻമാരിൽ 29% പേർ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ബവ്റിജസ് കോർപറേഷന്റെ കണക്കുകളിൽ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കിൽ 90,684 കെയ്സ് റം മാത്രം ആലപ്പുഴക്കാർ കുടിച്ചിട്ടുണ്ട്.

സ്ത്രീകളിൽ മദ്യപാന ശീലം കൂടുതൽ വയനാട് ജില്ലയിലാണ്.15 വയസ്സിനു മുകളിലെ പുരുഷൻമാരിൽ ദേശീയ ശരാശരി 18.8% മദ്യപിക്കുമെങ്കിൽ കേരളത്തിൽ 19.9% ആണ്. കേരളത്തിൽ നഗരങ്ങളിൽ 18.7%, ഗ്രാമങ്ങളിൽ 21% പുരുഷൻമാരും മദ്യപിക്കുമെന്നാണ് സർവേ. ആലപ്പുഴയ്ക്കു തൊട്ടുപിന്നിലുള്ളത് കോട്ടയം ജില്ലയാണ്.എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, പാലക്കാട്, വയനാട് ജില്ലകൾ ബ്രാൻഡിപ്രിയരാണ്. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവ റമ്മിനോട് ആഭിമുഖ്യം കാട്ടുന്നു.
മലപ്പുറത്താണ് മദ്യപാനം ഏറ്റവും കുറവ്. 7.7% പുരുഷൻമാരേ മദ്യപിക്കാറുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here