Home Sports ഫിഫയുടെ 2021-ലെ ഏറ്റവും മികച്ച പുരുഷതാരമാര് ?

ഫിഫയുടെ 2021-ലെ ഏറ്റവും മികച്ച പുരുഷതാരമാര് ?

സൂറിച്ച്: അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി അവസാന റൗണ്ടില്‍ ഇടം നേടിയവരാണ് ലയണല്‍ മെസ്സി, മുഹമ്മദ് സല, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നീ താരങ്ങൾ. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തെ ജനുവരി 17 ന് പ്രഖ്യാപിക്കും.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ലെവന്‍ഡോവ്‌സ്‌കി. സൂറിച്ചില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച്‌ പുരസ്‌കാരം സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഗോളടിച്ച് മുന്നില്‍ നില്‍ക്കുന്നത് ലെവന്‍ഡോവ്‌സ്‌കിയാണ്. 2021-ല്‍ വിവിധ മത്സരങ്ങളില്‍ നിന്നായി 69 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. പോളണ്ടിന്റെ താരമായ ലെവന്‍ഡോവ്‌സ്‌കി ബയേണ്‍ മ്യൂണിക്കിനുവേണ്ടിയാണ് കളിക്കുന്നത്. ബയേണിന് വേണ്ടി ഗോളടി മികവ് തുടരുന്ന താരം 2021-ല്‍ ഇതിഹാസതാരം മുള്ളറുടെ രണ്ട് റെക്കോഡുകള്‍ ഭേദിച്ചിരുന്നു.

അര്‍ജന്റീനയ്ക്ക് വേണ്ടി കോപ്പ അമേരിക്ക കിരീടം നേടിയ മെസ്സി കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോളടിച്ച താരമായി മാറി.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മുഹമ്മദ് സല 2018-ല്‍ ഫിഫയുടെ മികച്ച താരത്തിനുള്ള പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here