Home Cinema നടി ലിജോമോൾ ജോസ് വിവാഹിതയായി

നടി ലിജോമോൾ ജോസ് വിവാഹിതയായി

മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ നടി ലിജോമോൾ ജോസ് വിവാഹിതയായി. അരുൺ ആന്റണിയാണ് വരൻ. വയനാട്ടിൽ വെച്ച് കോവിഡ് പ്രൊട്ടോക്കോൾ പരിഗണിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു നടിയുടെ വിവാഹം.

മഹേഷിന്റെ പ്രതികാരത്തിലായിരുന്നു ലിജോമോളിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അലൻസിയർ അവതരിപ്പിച്ച ബേബിച്ചായൻ എന്ന കഥപാത്രത്തിന്റെ മകളുടെ വേഷമായിരുന്നു ലിജോമോൾ അരങ്ങേറ്റ ചിത്രത്തിൽ അവതരിപ്പിച്ചത്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഹണിബീ 2.5 എന്ന സിനിമയിൽ നായികയായി എത്തി. സ്ട്രീറ്റ് ലൈറ്റ്സ് എന്ന സിനിമയിലും ലിജോമോൾ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

തമിഴില്‍ സിവപ്പ് മഞ്ഞൾ പച്ചൈ എന്ന ചിത്രത്തിൽ ലിജോമോൾ നായികയായിയെത്തിയിരുന്നു. സൂര്യയുടെ റിലീസാകാനൊരുങ്ങന്ന ജയ് ഭീമിലും നടി വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here