Home Crime സിനിമാ നടി ലീന മരിയാ പോള്‍ ഉള്‍പ്പെട്ട തട്ടിപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്, പ്രധാനമന്ത്രിയുടെ ഓഫീസ് നമ്പര്‍...

സിനിമാ നടി ലീന മരിയാ പോള്‍ ഉള്‍പ്പെട്ട തട്ടിപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്, പ്രധാനമന്ത്രിയുടെ ഓഫീസ് നമ്പര്‍ ഉള്‍പ്പെടെ സ്പൂഫ് ചെയ്ത് തട്ടിപ്പ്

സിനിമാ നടി ലീന മരിയാ പോള്‍, ഭര്‍ത്താവ് സുകേശ് ചന്ദ്രശേഖര്‍ തുടങ്ങിയ സംഘം നടത്തിയത് ഞെട്ടിക്കുന്ന തട്ടിപ്പ്. ഇത് സംബന്ധിച്ച സിബിഐ റിപ്പോര്‍ട്ട് പുറത്ത് വന്നു. പ്രധാനമന്ത്രിയുടെ ഓഫീസ്, ആഭ്യന്തര മന്ത്രാലയം, സുപ്രീംകോടതി ജഡ്ജി തുടങ്ങിയവരുടെ നമ്പറുകള്‍ സ്പൂഫ് ചെയ്ത സുകേശ് ഇതില്‍ നിന്ന് വിളിച്ച് സമ്പന്നരെ തെറ്റീദ്ധരിപ്പിച്ചിരുന്നു. കേസുകളില്‍ പെടുന്നവരെ രക്ഷിക്കാം എന്ന വ്യാജേനെ ആണ് തട്ടിപ്പ് നടത്തിയത്. ലീനയുടെ ഭര്‍ത്താവ് സുകേശ് ചന്ദ്രശേഖര്‍ ഇപ്പോള്‍ തീഹാര്‍ ജയിലില്‍ ആണ്.

സിബിഐ തെലങ്കാന യൂണിറ്റ് എസ്.പി പി.സി കല്യാണ്‍ കോടതിയില്‍ സമര്‍പ്പിച്ച 16 പേജുള്ള റിപ്പോര്‍ട്ടിലാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങളുടെ വിശദാംശങ്ങളുള്ളത്. ഹൈദരാബാദില്‍ ഒരു കേസില്‍ അറസ്റ്റിലായ സാംബശിവ റാവു എന്ന വ്യവസായിയെ ലീനയുടെ ആളുകള്‍ സമീപിക്കുകയും  രക്ഷപ്പെടുത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു.

സുകേശ് ചന്ദ്രശേഖറായിരുന്നു സ്പൂഫ് ചെയ്ത നമ്പറില്‍ നിന്ന് സി.ബി.ഐ ഉദ്യോഗസ്ഥനെന്ന വ്യാജേന വിളിച്ചതും മൂന്ന് കോടി രൂപ ആവശ്യപ്പെട്ടതും. സംശയം തോന്നിയ റാവു കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് നടി ലീനയുടെ കൊച്ചിയിലെ വീട്ടില്‍ പരിശോധന നടത്തി നാല് ഫോണുകള്‍ കണ്ടെത്തിയത്. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് ജയിലില്‍ കഴിയുന്ന സുകേശിനെ നിരന്തരം വിളിച്ചതിന്റെ വിശദാംശങ്ങള്‍ ലഭിക്കുന്നത്. ജയിലില്‍ കഴിയുന്ന സുകേശ് പ്രത്യേക ആപ്പുകളുടെ സഹായത്തോടെയാണ് സ്പൂഫ് ചെയ്ത നമ്പറുകളില്‍ നിന്ന് വിളിച്ചത്.

ഇരുന്നൂറ് കോടിയുടെ സമാനമായ തട്ടിപ്പ് കേസിലാണ് ലീന ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.ലീനയും ഭര്‍ത്താവും ഉപയോഗിച്ചിരുന്ന 40ല്‍ അധികം ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. കൊച്ചിയില്‍ നടി നടത്തിയിരുന്ന ബ്യൂട്ടിപാര്‍ലറിന് നേരെ അധോലോക കുറ്റവാളി രവി പൂജാരിയുടെ സംഘം വെടിവെപ്പ് നടത്തിയതോടെയാണ് ലീനയുമായി ബന്ധപ്പെട്ട തട്ടിപ്പ് കഥകളും പുറംലോകം അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here