ജൂണ്‍ ഒന്ന് മുതല്‍ ലീവ് സറണ്ടര്‍ ആറ് മാസത്തേക്ക് കൂടി നീട്ടി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യം ലഭിക്കുന്നത് വീണ്ടും നീളും. കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് തീരുമാനം.
കോവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം മെയ് 31 വരെ ലീവ് സറണ്ടര്‍ അനുവദിക്കുന്നത് നിര്‍ത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും നീണ്ടത്. ജൂണ്‍ മുതല്‍ ഇത് വരെ നല്കിയ ലീവ് സറണ്ടര്‍ അപേക്ഷകള്‍ റദ്ദാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അപക്സ് സൊസൈറ്റികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ എന്നിവയ്ക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്. അതേ സമയം, പാര്‍ട്ട് ടൈം, താത്കാലിക ജീവനക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും കോവിഡ് സാഹചര്യത്തില്‍ ലീവ് സറണ്ടര്‍ ആനുകൂല്യം നീട്ടിയിരുന്നു. ഡിസംബര്‍ വരെ നീട്ടിയതിന് ശേഷം ആനുകൂല്യം പിഎഫ് അക്കൗണ്ടിലേക്ക് മാറ്റാന്‍ ആണ് തീരുമാനിച്ചത്.