Home KERALA മണിയാശാനും തിളങ്ങി, ഇടുക്കി എന്ന മിടുക്കിയും ചുവപ്പണിഞ്ഞു

മണിയാശാനും തിളങ്ങി, ഇടുക്കി എന്ന മിടുക്കിയും ചുവപ്പണിഞ്ഞു

അഞ്ച് സീറ്റില്‍ നാലും നേടി ഇടുക്കി ജില്ലയില്‍ ഇടത് മുന്നേറ്റം. ദേവികുളം, ഇടുക്കി, പീരുമേട്, ഉടമ്പന്‍ചോല എന്നീ മണ്ഡലങ്ങളിലാണ് ചെങ്കൊടി ഉയര്‍ന്നത്. 38,305 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വൈദ്യുതിമന്ത്രി കൂടിയായ എംഎം മണി ഉടമ്പന്‍ചോല നിലനിര്‍ത്തി. ഇടുക്കി മണ്ഡലത്തില്‍ എല്‍ഡിഎഫ് സീറ്റില്‍ മത്സരിച്ച റോഷി അഗസ്റ്റിന്‍ 5573 വോട്ടുകള്‍ക്ക് വിജയിച്ചു. കേരളാ കോണ്‍ഗ്രസുകളുടെ പോരാട്ടമായിരുന്നു മണ്ഡലത്തില്‍ നടന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫിന്റെ ഫ്രാന്‍സിസ് ജോര്‍ജ്ജിനെയാണ് റോഷി അഗസ്റ്റിന്‍ തോല്‍പിച്ചത്. തൊടുപുഴയിലെ ഉറച്ച സീറ്റ് മാത്രമാണ് യുഡിഎഫിന് നേടാനായത്. അദ്ഭുതങ്ങള്‍ സംഭവിക്കാതെ തന്നെ 20259 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പി ജെ ജോസഫ് തൊടുപുഴയെ യുഡിഎഫ് പാളയത്തിലെത്തിച്ചു. നിലവില്‍ മൂന്ന് സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ജില്ലയില്‍ നില മെച്ചപ്പെടുത്തി. ദേവികുളത്ത് 7848 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ രാജ ജയിച്ചത്. പീരുമേട്ടില്‍ സിപിഐയുടെ വാഴൂര്‍ സോമന്‍ 1835 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്ക് എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here