തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന് കമ്മീഷന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ പരസ്യ വാചകം പുറത്ത് വിട്ട് എല്‍ഡിഎഫ്. 2015-ലെ തെരഞ്ഞെടുപ്പില്‍ വിജയ തിലക്കുറി ചാര്‍ത്തിയ എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന പരസ്യ വാചകത്തിന് സമാനമായ രീതിയിലാണ് ഇക്കുറിയും പരസ്യ വാചകം എല്‍ഡിഎഫ് തയ്യാറാക്കിയിരിക്കുന്നത്. ഉറപ്പാണ് എല്‍ഡിഎഫ് എന്നതാണ് പുതിയ പരസ്യ വാചകം.
ഉറപ്പാണ് വികസനം , ഉറപ്പാണ് ആരോഗ്യം , ഉറപ്പാണ് ജനക്ഷേമം എന്നീ ഉപതലക്കെട്ടുകളും ഇതോടൊപ്പം ഇടം പിടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായ് വിജയന്റെ പുഞ്ചിരി തൂകുന്ന ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രികയില്‍ ഉറപ്പു നല്കി നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോര്‍ഡില്‍ ചേര്‍ത്തിട്ടുണ്ട്. പരസ്യ ബോര്‍ഡുകള്‍ക്കു പിന്നാലെ സോഷ്യല്‍ മീഡിയാ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലും ഉറപ്പാണ് എല്‍ഡിഎഫ് ഹാഷ് ടാഗ് ക്യാംപയിനും എല്‍ഡിഎഫ് ആരംഭിച്ചു കഴിഞ്ഞു. ഹാഷ് ടാഗ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് ഉറപ്പാണ് എല്‍ഡിഎഫ് ഹാഷ് ടാഗ്.