Home Top News തൃക്കാക്കര ;എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ഇന്ന് ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൃക്കാക്കര ;എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ഇന്ന് ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എറണാകുളം: തൃക്കാക്കര നിയോജകമണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പാലാരിവട്ടം ബൈപാസ് ജങ്ഷനിലാണ് കണ്‍വന്‍ഷന്‍. എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

ഡോ. ജോ ജോസഫ്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, എല്‍ഡിഎഫ് നേതാക്കളായ ജോസ് കെ മാണി എംപി, പി സി ചാക്കോ, രാമചന്ദ്രന്‍ കടന്നപ്പള്ളി, ബിനോയ് ജോസഫ്, ജോര്‍ജ് ഇടപ്പരത്തി, മാത്യു ടി തോമസ്, സാബു ജോര്‍ജ്, എ പി അബ്ദുള്‍ വഹാബ്, വര്‍ഗീസ് ജോര്‍ജ്, ഡോ. കെ ജി പ്രേംജിത് തുടങ്ങിയവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here