Home Top News വീണാജോര്‍ജ്ജ്, കെ.യു ജനീഷ് കുമാര്‍, ചിറ്റയം ഗോപകുമാര്‍,എന്‍.എം.രാജു, മാത്യു ടി തോമസ് പത്തനംതിട്ടയില്‍ ഇടതു മുന്നണി...

വീണാജോര്‍ജ്ജ്, കെ.യു ജനീഷ് കുമാര്‍, ചിറ്റയം ഗോപകുമാര്‍,എന്‍.എം.രാജു, മാത്യു ടി തോമസ് പത്തനംതിട്ടയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ ഇവര്‍; മണ്ഡലം കണ്‍വെന്‍ഷനുകള്‍ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്

 

പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളായി. അഞ്ചു മണ്ഡലങ്ങളില്‍ നാലിലും സിറ്റിംഗ് എല്‍എമാര്‍ തന്നെ ഇടതു മുന്നണിക്കായി മത്സരത്തിനിറങ്ങും. സിപിഎമ്മില്‍ നിന്നും കേരളാ കോണ്‍ഗ്രസ് ഏറ്റെടുത്ത റാന്നി സീറ്റില്‍ മാത്രമാകും പുതുമുഖം മത്സരരംഗത്തിറങ്ങുക. സിപിഎം മത്സരിക്കുന്ന ആറന്മുളയില്‍ വീണാജോര്‍ജ്ജും കോന്നിയില്‍ ജനീഷ് കുമാറും രണ്ടാം തവണയും സ്ഥാനാര്‍ഥികളാകും.

സി.പി.ഐയുടെ സീറ്റായ അടൂരില്‍ ചിറ്റയം ഗോപകുമാര്‍ തന്നെ മൂന്നാമതും അങ്കം കുറിക്കും. തിരുവല്ലയില്‍ മുന്‍ മന്ത്രികൂടിയായ മാത്യു ടി തോമസ് തന്നെയാണ് സ്ഥാനാര്‍ഥി.
റാന്നിയില്‍ കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് എന്‍.എം രാജുവും ഇടതു സ്ഥാനാര്‍ഥിയാകും.സിപിഎം അഞ്ച് ടേമായി മത്സരിച്ചു വന്നിരുന്ന റാന്നി കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതില്‍ ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതല്ലാം മാറിയിട്ടുണ്ട്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കില്‍ കൂടി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ പര്യടനം ആരംഭിച്ചു. കേരളാ കോണ്‍ഗ്രസ് എം നാളെയാണ് ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്.

സംവരണ മണ്ഡലമായ അടൂരില്‍ മത്സരിക്കുന്ന ചിറ്റയം ഗോപകുമാറിനെ മാറ്റി സിപിഐയില്‍ നിന്നും മറ്റാരായെങ്കിലും മത്സരിപ്പിക്കണമെന്നു ചില കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇന്നു പ്രഖ്യാപിച്ച സിപിഐ സ്ഥാനാര്‍ഥി പട്ടികയില്‍ ചിറ്റയവും ഇടം നേടി. കോന്നിയില്‍ സി.പിഎമ്മിലെ കെ.യു ജനീഷ് കുമാര്‍ തന്നെയാണ് സ്ഥാനാര്‍ഥി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ ഒരു വിഭാഗം ജനീഷ് കുമാറിനെ മത്സരിപ്പിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റ് ജനിഷ് കുമാറിന്റെ പേരുമാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയത്. സിറ്റിംഗ് എം.എല്‍ എ ആയിരുന്ന അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ പാര്‍ലമെന്റില്‍ നിന്നും ലോകസഭയിലേക്ക് മത്സരിച്ച ഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ജനീഷ് നിയമസഭയില്‍ എത്തിയത്.ആറന്മുളയില്‍ വീണാ ജോര്‍ജ്ജും ഇത് രണ്ടാം തവണയാണ് ജനവിധി തേടുന്നത്. കഴിഞ്ഞ പ്രവശ്യം കോണ്‍ഗ്രസിലെ അഡ്വ കെ ശിവദാസന്‍നായരെ പരാജപ്പെടുത്തിയാണ് വീണാ നിയമസഭയില്‍ എത്തിയത്. അതി ന് ശേഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലെമെന്റില്‍ നിന്നും വീണാ ജോര്‍ജ്ജ് മത്സരിച്ചിരുന്നു. മികച്ച മത്സരമാണ് കാഴ്ചവെച്ചത്.


ഇടതുപക്ഷം ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലേക്കടക്കം കടന്നിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here