Home Top News എസ്.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം,യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി,സിപിഎമ്മിന്റെ ആലപ്പുഴയിലെ യുവ നേതാവ് പീന്നീട് ജി.സുധാകരനുമായി...

എസ്.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം,യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി,സിപിഎമ്മിന്റെ ആലപ്പുഴയിലെ യുവ നേതാവ് പീന്നീട് ജി.സുധാകരനുമായി പിണങ്ങി സിപിഎം വിട്ടു; പഴയ എസ്.എഫ്‌ഐ ക്കാരന്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായി; മെയില്‍ വിവാദത്തില്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്തേക്ക്; ഇടക്കാലത്ത് ജെ.എസ്എസിലും പീന്നീട് മാണി ഗ്രൂപ്പില്‍ ചേര്‍ന്ന് ജോസ് കെ മാണിയുടെ വിശ്വസ്തനായി,റാന്നിയിലെ ഇടതു സ്ഥാനാര്‍ഥി പ്രമോദ് നാരയാണന്‍ നേരിടേണ്ടിവരുക സിപിഎമ്മിലെ നിസഹകരണത്തിന് പിന്നലെ കേരളാ കോണ്‍ഗ്രസ് (എം) പത്തനംതിട്ട നേതൃത്വത്തിന്റെ എതിര്‍പ്പും

പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി റാന്നിയില്‍ മത്സരിക്കാനെത്തുന്ന പ്രമോദ് നാരായണെനെ കാത്തിരിക്കുന്നത് റാന്നിയിലെ സിപിഎമ്മിന്റെ നിസഹകരണവും ജില്ലയിലെ കേരളാ കോണ്‍ഗ്രസിന്റെ എതിര്‍പ്പും. ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം റാന്നി സിപിഎമ്മില്‍ നിന്നും ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ സിപിഎമ്മില്‍ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. റാന്നിയില്‍ സ്ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് എന്‍.എം രാജു ഉറപ്പിച്ച സീറ്റാണ് അവസാന നിമിഷം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ വിസ്വസ്തനായ പ്രമോദ് നാരായണന്‍ തട്ടിയെടുത്തത്.

നൂറനാട് പാലമേല്‍ സ്വദേശിയായ പ്രമോദ് നാരായണന്‍ എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.എസ്.എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം,യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്ഡത്തിച്ചിട്ടുണ്ട്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായി ജി സുധാകരനുമായി ഏറ്റുമുട്ടി അവസാനം സിപിഎം വിട്ടു.

തുടര്‍ന്ന് നൂറനാട്ടില്‍ കോണ്‍ഗ്രസ് നേതാവുമായി ചേര്‍ന്ന വിദ്യാഭ്യാസ സ്ഥാപനും ആരംഭിച്ചു. ഇതിനിടിയില്‍ രമേശ് ചെന്നിത്തലയുമായി അടുത്തു. അദ്ദേഹത്തിന്റെ വിശ്വസ്തനുമായി. ആകാലയളവില്‍ രമേശ് ചെന്നിത്തല പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ അണിയറ ശില്‍പ്പിയുമായി.

രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ സ്റ്റാഫിലെ പ്രധാനി ആകാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. എങ്കിലും രമേശിന്റെ വിശ്വസ്തമായി തുടര്‍ന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഹൈക്കമാന്‍ഡിനയച്ച ഇ-മെയില്‍ വിവാദത്തിലെ സൂത്രധാരന്‍ ആയിരുന്നു ഇയാള്‍. രമേശ്ചെന്നിത്തല അറിയാതെ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും ഇ മെയില്‍ അയച്ചതിനു പിന്നില്‍ പ്രമോദ് നാരായണനാണെന്നായിരുന്നു സംശയം. അതിന്റെ പേരില്‍ ഇയാളെ രമേശ് ചെന്നിത്തല പുറത്താക്കി. പിന്നീട് ജോസ് കെ.മാണിക്കൊപ്പം ചേര്‍ന്നു.സരിത വിഷയത്തില്‍ ജോസ് കെ മാണിയെ രക്ഷിച്ചെടുത്തതതിനു പിന്നില്‍ പ്രമോദ് നാരായണനായിരുന്നുവെന്ന വിവാദവും നേരിടുന്നു.

ജോസ് കെ മാണിക്കൊപ്പം കൂടിയ പ്രമേദ് പീന്നീട് സംഘടനയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയമുമായി. ഇക്കാരണങ്ങളാണ് ഇപ്പോള്‍ സിപിഎമ്മിനെ പിണക്കി മാണി ഗ്രൂപ്പ് നേടിയ സീറ്റ് പ്രമോദിന് നല്‍കാന്‍ കാരണാമാതെന്ന് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു.

ജോസ് കെ. മാണി വിഭാഗത്തിന് ജില്ലയില്‍ തന്നെ നിരവധി നേതാക്കള്‍ ഉണ്ടായിട്ടുകൂടി ജില്ലയിക്ക് പുറത്തു നിന്നുളള പ്രമോദ് റാന്നിയില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ എത്തുന്നതില്‍ ജില്ലയിലെ കേരളാ കോണ്‍ഗ്രസ് എം നേതൃത്വത്തില്‍ ശക്തമായ എതിര്‍പ്പുയരുന്നുണ്ട്. ഇക്കാര്യം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിടുണ്ട്.
റാന്നി സീറ്റ് സിപിഎമ്മില്‍ നിന്നും കേരളാ കോണ്‍ഗ്രസ എമ്മിന് നല്‍കുന്നതില്‍ സിപിഎമ്മിനുളളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. റാന്നിയിലെ 16 ലോക്കല്‍ കമ്മിറ്റികളും ശക്തമായ എതിര്‍പ്പാണ് രേഖപ്പെടുത്തിയിട്ടുളളത്. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് എങ്ങനെ റാന്നി കടക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here