Home KERALA പത്തനംതിട്ട നാരങ്ങാനത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നു

പത്തനംതിട്ട നാരങ്ങാനത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നു

പത്തനംതിട്ട നാരങ്ങാനത്ത് കനത്ത മഴയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരു വീട് തകര്‍ന്നു. വാഴത്തോപ്പില്‍ വിശ്വനാഥന്റെ വീടാണ് തകര്‍ന്നത്. വിശ്വനാഥനും ഭാര്യയും സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ശബ്ദം കേട്ട് ഇവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. ഈ ഭാഗത്തുള്ള നാല് വീടുകളിലെ ആളുകളെ ഒഴിപ്പിക്കുകയാണ്. ഈ വീടുകള്‍ക്ക് മുകള്‍ ഭാഗത്തായി അപകട ഭീഷണിയില്‍ നിന്നിരുന്ന കൂറ്റന്‍ പാറകള്‍ പൊട്ടിക്കുകയായിരുന്നു. ഇതിനടുത്തായാണ് മലയുടെ ഒരു ഭാഗം ഇടിഞ്ഞത്. ഇതോടെ ഇവിടത്തെ പാറകള്‍ ഏതു നിമിഷവും താഴേക്ക് പതിക്കാമെന്ന സ്ഥിതിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here