ആലപ്പുഴ തെക്കേമുറിയില്‍ പ്രവാസിയായ സതീഷിന്റെ ഭാര്യ സവിത തൂങ്ങി മരിച്ച നിലയില്‍. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. കായംകുളം സ്വദേശിനിയാണ് സവിത. മണപ്പള്ളിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നു.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒപ്പമുണ്ടായിരുന്ന യുവാവുമായി അടുപ്പത്തിനായിരുന്നു സവിത എന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസം സുഹൃത്തിനെ ഭര്‍തൃഗൃഹത്തിലേക്ക് വിളിച്ച് വരുത്തി സംസാരിച്ചതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്. സുഹൃത്തിനോട് തന്നെ ഒപ്പം കൊണ്ടുപോകണമെന്ന് സവിത നിർബന്ധം പിടിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.
ഭർത്താവിന്റെ അമ്മയും സഹോദരിയുടെ മകളും മാത്രമാണ് സവിതയ്ക്കൊപ്പം വീട്ടിലുള്ളത്. യുവാവുമായി തര്‍ക്കത്തിലായ ശേഷം ആത്മഹത്യ ഭീഷണി മുഴക്കിയ സവിത മുറിയിലേക്ക് പോയി കതക് അടയ്ക്കുകയായിരുന്നു. കുറേ നേരമായിട്ടും സവിതയെ കാണാത്തതിനെ തുടര്‍ന്ന് യുവാവ് ബഹളം വച്ച് വീട്ടുകാരെ ഉണര്‍ത്തുകയായിരുന്നു.
ഇരുവരുടെയും ബന്ധത്തെ കുറിച്ച് സവിതയുടെയും യുവാവിന്റെയും വീട്ടിൽ അറിയാമായിരുന്നു. ഭർത്താവ് സതീഷ് മൂന്നു മാസത്തിനുള്ളിൽ നാട്ടിൽ വരുമെന്ന് അറിയിച്ചിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ് സജു ആവശ്യപ്പെട്ടു. വള്ളികുന്നം, മണപ്പള്ളി പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വിശദമായ ഇൻക്വസ്റ്റിന് ശേഷം യുവാവിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.