Home Dont miss പൊലീസ് ഇടപെട്ടിട്ടും മാറാത്ത മനസ്സ്! ഭര്‍ത്താവ് വീട്ടില്‍ കയറ്റാത്ത യുവതിയും കൈക്കുഞ്ഞും കഴിയുന്നത് വീടിന്റെ വരാന്തയില്‍

പൊലീസ് ഇടപെട്ടിട്ടും മാറാത്ത മനസ്സ്! ഭര്‍ത്താവ് വീട്ടില്‍ കയറ്റാത്ത യുവതിയും കൈക്കുഞ്ഞും കഴിയുന്നത് വീടിന്റെ വരാന്തയില്‍

 

ഭര്‍ത്താവ് വീട്ടില്‍ കയറ്റാത്തതിനാല്‍ യുവതി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കഴിയുന്നത് വീടിന്റെ വരാന്തയില്‍. കഴിഞ്ഞ ഒരാഴ്ചയായി പാലക്കാട് ധോണി ശരണ്യശ്രീയില്‍ മനു കൃഷ്ണന്റെ ഭാര്യ ശ്രുതിക്കും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും സിറ്റൗട്ടാണ് ശരണം. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം മനുകൃഷ്ണന് എതിരെ കേസെടുത്തു.

ഒരു വര്‍ഷം മുമ്പാണ് മനുവും ശ്രുതിയും വിവാഹിതരായത്. കുഞ്ഞ് ജനിച്ച ശേഷം ഈ മാസം ആദ്യമാണ് ശ്രുതി കുഞ്ഞിനെയും കൊണ്ട് മനുവിന്റെ വീട്ടില്‍ എത്തുന്നത്. എന്നാല്‍ ഇവര്‍ വരുന്ന കാര്യം അറിഞ്ഞ് മനു വീട് പൂട്ടി പോകുകയായിരുന്നു. ആദ്യത്തെ ഒരാഴ്ച അയല്‍ വീടുകളിലാണ് ശ്രുതി കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞത്. പിന്നീടാണ് വീടിന്റെ വരാന്തയിലേക്ക് മാറുന്നത്. വിവാഹമോചനം ആവശ്യപ്പെട്ട് മനു ബുദ്ധിമുട്ടിക്കുന്നതായി ശ്രുതിയും ബന്ധുക്കളും പറയുന്നു.

വീടിനുള്ളില്‍ കയറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും മനു ഇതിന് തയ്യാറായില്ല. അതേ സമയം, യുവതിക്കും കുഞ്ഞിനും പൊലീസ് സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. കോടതി ഉത്തരവിന് അനുസരിച്ച് നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here