Home KERALA തോമസ് ചാണ്ടിയുടെയും വിജയന്‍പിളളയുടെയും പിന്മഗാമികള്‍ ഇത്തവണ ഉണ്ടാകില്ല; കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് കാണില്ല; സാധ്യത കുറവെന്ന്...

തോമസ് ചാണ്ടിയുടെയും വിജയന്‍പിളളയുടെയും പിന്മഗാമികള്‍ ഇത്തവണ ഉണ്ടാകില്ല; കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് കാണില്ല; സാധ്യത കുറവെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: അന്തരിച്ച കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെയും ചവറ എം.എല്‍എ വിജയന്‍പിളളയുടെയും പിന്‍ഗാമികള്‍ ഇത്തവണ ഉണ്ടാകില്ല.ലോക്ഡൗണിന് ശേഷം തിരഞ്ഞടുപ്പ് നടത്താനുള്ള സാവകാശം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കാത്തതിനാലാണ്.
ലോക്ഡൗണിന് ശേഷം രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം ചേരും. എന്നാല്‍ ഒരു സംസ്ഥാനത്തേക്ക് മാത്രം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ല. വോട്ടെടുപ്പ് തീയതിക്ക് ഒരു മാസം മുമ്പെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതാണ് സാധാരണ രീതി. തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഏതാണ്ട് വ്യക്തമായതോടെ കുട്ടനാട്ടിലും ചവറയിലും ജനപ്രതിനിധിയില്ലാതെ ഈ നിയമസഭാ കാലാവധി പൂര്‍ത്തിയാവും.
കോവിഡ് രോഗം വ്യാപനവും ലോക്ഡൗണും നിലനില്‍ക്കുന്നതിനാല്‍ കുട്ടനാട്, ചവറ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സാധ്യത വളരെ കുറവെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ പറഞ്ഞു. കേരളത്തില്‍ മാത്രമായി തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയില്ലെന്നും ലോക്ഡൗണിന് ശേഷം തിരഞ്ഞടുപ്പ് നടത്താനുള്ള സാവകാശം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കില്ലെന്നും ടിക്കാറാം മീണ അഭിപ്രായപ്പെട്ടു.
തോമസ് ചാണ്ടിയുടെ മരണത്തെതുടര്‍ന്നുള്ള കുട്ടനാട് ഉപതിരഞ്ഞെടുപ്പിനെ സ്ഥാനാര്‍ഥി നിര്‍ണയം നടക്കുന്നതിനിടെയിലാണ് കോവിഡ് എത്തിയത്. ചവറയില്‍ വിജയന്‍പിള്ളയുടെ വേര്‍പാടും കോവിഡ് എത്തുന്നതിന് മുന്‍പായിരുന്നു. നിയമസഭയ്ക്ക് ഒരു വര്‍ഷമെങ്കിലും കാലാവധി ബാക്കിയുണ്ടെങ്കിലേ ഉപതിരഞ്ഞെടുപ്പുകള്‍ നടത്താനാവുകയുള്ളൂ.
2021 മേയ് 25നാണു പിണറായി സര്‍ക്കാരിന്റെ കാലാവധി തീരുക. 2020 മേയ് മൂന്നിന് ലോക്ഡൗണ്‍ അവസാനിച്ചാലും ജനജീവിതം സാധാരണ നിലയിലാവാന്‍ പിന്നെയും നീളും- ടിക്കാറാം മീണ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here