Home Cinema മലയാള നാടക- സിനിമാനടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു

മലയാള നാടക- സിനിമാനടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു

 

നാടക-സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. കെടി സുബ്രഹ്‌മണ്യന്‍ പടന്നയില്‍ എന്നതാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 85 വയസ്സായിരുന്നു. തൃപ്പുണ്ണിത്തുറയില്‍ വച്ച് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. ഭാര്യ രമണി ഒരു മാസം മുമ്പ് മരിച്ചിരുന്നു. നാടക രംഗത്ത് നിന്നാണ് കെടിഎസ് പടന്ന സിനിമയിലേക്ക് എത്തുന്നത്. ഇരുപത് വര്‍ഷത്തോളം സിനിമയില്‍ സജീവമായിരുന്നു.

അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കിങ് ലയര്‍, ദില്ലിവാലാ രാജകുമാരന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. ഹാസ്യവേഷങ്ങള്‍ ആയിരുന്നു മുഖ്യമായും കൈകാര്യം ചെയ്തിരുന്നത്. 1933ല്‍ ആയിരുന്നു ജനനം. നാല് മക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here