Home Today ലോറിയും കെഎസ്ആർടിസി സ്‌കാനിയ ബസും കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

ലോറിയും കെഎസ്ആർടിസി സ്‌കാനിയ ബസും കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൃഷ്ണഗിരി: കെ എസ് ആർ ടി സി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ബസിലെ ഡ്രൈവർ ഹരീഷ് കുമാറിനാണ് പരിക്കേറ്റത്.ഹരീഷ് കുമാർ കൃഷ്ണഗിരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യാത്രക്കാരെല്ലാം സുരക്ഷിതർ. ഇന്ന് പുലർച്ചെ ആറരയോടെ സേലംഹൊസൂർ റോഡിൽ കൃഷ്ണഗിരിയ്ക്ക് സമീപമായിരുന്നു അപകടം.ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

LEAVE A REPLY

Please enter your comment!
Please enter your name here