Home KERALA കെ.എസ്.എഫ്.ഇ തകര്‍ക്കാന്‍ വ്യാ ജ പ്രചരണവുമായി സ്വകാര്യ ചിട്ടി കമ്പനി; വ്യാജ പ്രചരണം നടത്തുന്ന...

കെ.എസ്.എഫ്.ഇ തകര്‍ക്കാന്‍ വ്യാ ജ പ്രചരണവുമായി സ്വകാര്യ ചിട്ടി കമ്പനി; വ്യാജ പ്രചരണം നടത്തുന്ന ചിട്ടി കമ്പനി പ്രവര്‍ത്തിക്കുന്നത് കെ.എസ്.എഫ്.ഇ ചെയര്‍മാന്റെ മൂക്കിന് താഴെ; ചിട്ടി കമ്പനിയുടെ പേരിലും നടത്തിപ്പിലും അടക്കംസര്‍വ്വത്ര ദൂരൂഹത

സ്വന്തം ലേഖകന്‍

പത്തനംതിട്ട:കെ എസ്.എഫ്ഇ ചിട്ടികളുടെ വളര്‍ച്ചക്കായി സംസ്ഥാന സര്‍ക്കാര്‍ വലിയ രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഇതിനെ തകര്‍ക്കാന്‍ സ്വകാര്യ ചിട്ടികമ്പനി.
സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കെഎസ് എഫ് ഇ ചിട്ടികളെ അപകീര്‍ത്തിപ്പെടുത്തി പത്തനംതിട്ടയിലെ സ്വകാര്യ ചിട്ടി സ്ഥാപനം ജനങ്ങള്‍ക്കിടയില്‍ പ്രചരണം കൊഴുപ്പിക്കുന്നു. പത്തനംതിട്ട കോഴഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആറന്മുള ചിട്ട് ഫണ്ടസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപമാണ് കെ.എസ് എഫ്.ഇ ചിട്ടിയെ സമൂഹത്തില്‍ താറടിച്ചു കാണിച്ച് കെ എസ്എഫ്ഇയില്‍ നിന്നും ജനങ്ങെളെ അകറ്റുന്ന രീതീയിലുളള പരസ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഈ ചിട്ടി സ്ഥാപനത്തിന്റെ പ്രധാന ഓഫീസും ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നതാവട്ടെ കെഎസ്.എഫ്.ഐ ചെയര്‍മാന്‍ അഡ്വ ഫിലിപ്പോസ് തോമസിന്റെ സ്വന്തം ജില്ലയിലും വീടിനു സമീപവും.

 

അവരുടെ സ്ഥാപനത്തിന്റെ പരസ്യത്തിനായും ജനങ്ങളെ ചിട്ടിചേര്‍ക്കുന്നതിന് സമീപിക്കുമ്പോള്‍ നല്‍കുന്ന നോട്ടീസിലാണ് സര്‍ക്കാര്‍ ചിട്ടിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. കെ.എസ്.എഫ്.ഇ ചിട്ടികളില്‍ നിന്നും പണമെടുക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ് എന്നാണ് നോട്ടീസില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇപ്രകാരണ് നോ്ട്ടീസിലെ വാചകം..

ഇവരുടെ ചിട്ടി കമ്പിനിയില്‍ ചേര്‍ന്നിരിക്കുന്ന സുജിത് ഒ.എസ് എന്നരാളുടെ പടവും നല്‍കിയയാണ് ഈ വാചകം ചേര്‍ത്തിരിക്കുന്നത്. ബാങ്ക് ലോണുകളെക്കാള്‍ ലാഭകരമാണ് നമ്മുടെ ഈ ചിട്ടി. ഇദ്ദേഹത്തിന് കെ.എസഎഫ്ഇയില്‍ ഒരു ചിട്ടിയുണ്ട്. പക്ഷേ അവിടെ നിന്ന് പണമെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്, ആറന്മുള ചിറ്റസില്‍ രേഖകള്‍ തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ വളരെ ലളിതാണ്. എന്നാണ് നേട്ടീസിലെ പരാമര്‍ശം.

ഒരു സ്ഥാപനം പരസ്യം നല്‍കുമ്പോള്‍ മറ്റൊരു സ്ഥാപനത്തെ പരാമര്‍ശിച്ച് പരസ്യം നല്‍കുക പതിവില്ല. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഒരു സ്ഥാപനത്തിരെയാണ് എല്ലാ നിയമത്തെയും വെല്ലുവിളിച്ച് ആറന്മുള ചിട്ടി ഫണ്ട്‌സ് പരസ്യത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നത്.

സാധാരണ ഗതിയില്‍ നോട്ടീസുകള്‍ പ്രിന്റ് ചെയ്യുമ്പോള്‍ പ്രിന്റ് ചെയ്ത പ്രസിന്റെ പേരും നോട്ടീസില്‍ പ്രദര്‍ശിപ്പിക്കും. എന്നാല്‍ അതും ഇല്ലാതൊണ് നോട്ടീസ് തയ്യാറാക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വീടുവീടാന്തരം കയറി ഇവരുടെ ജീവനക്കാര്‍ ഈ നോട്ടീസ് നല്‍കി ചിട്ടിയില്‍ ആളുകളെ ക്യാന്‍വാസ് ചെയതു വരികയാണ്.
ഈ നോട്ടീസാണ് എല്ലായിടത്തും നല്‍കുന്നത്. നോട്ടീസീലെ പരസ്യ വാചകം ശ്രദ്ധയില്‍പെട്ടവരില്‍ ചിലരാണ് ഈ വിവരം മാതൃമലയാളത്തോട് പങ്കുവെച്ചത്.
ഇതേതുടര്‍ന്ന് ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ ഈ സ്ഥാപനത്തില്‍ നിന്നും ലഭിച്ച മറുപടി ധാര്‍ഷട്യത്തോടെകൂടിയുളളതായിരുന്നു. ഇത്തരത്തില്‍ പരസ്യം നല്‍കിയതില്‍ അവര്‍ക്ക് യാതൊരുവിധ ഭയവവുമില്ലെന്ന രീതിയിലുളള മറുപടിയാണ് ലഭിച്ചത്. വാര്‍ത്ത നല്‍കുമ്പോള്‍ അവരുടെ സ്ഥാപനത്തിന്റെ പേര് മറക്കാതെ നല്‍കണമെന്നും പറയുകയുണ്ടായി. നിയമത്തിന് യാതൊരു വിലയും നല്‍കാതെയാണ് ഇവര്‍ മുന്നോട്ടു പോകുന്നത്.

സംസ്ഥാന സര്‍ക്കാര്‍ കെഎസ്.എഫ് ഇ ചിട്ടികളുടെ വളര്‍ച്ചായാക്കായി ആഹോരാത്രം പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു സ്വകാര്യ കമ്പനി എല്ലാ നിയങ്ങളെയും വെല്ലുവിളിച്ച് സര്‍ക്കാര്‍ സംരഭത്വ പൊതു ജനമധ്യത്തില്‍ താറടിച്ചു കാണിക്കുന്നത്.

കോഴഞ്ചേരിയാണ് ചിട്ടിഫണ്ടിന്റെ രജിസ്‌ട്രേഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇരവിപേരൂര്‍ ,തിരുവല്ല,അടൂര്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ബ്രാഞ്ചുകളും പ്രവര്‍ത്തിര്‍ത്തിക്കുന്നുണ്ട്. ആറന്മുള ചിട്ടി ഫണ്ട് പ്രൈവറ്റ് ലിമിറ്റ്് കമ്പനിയിയുടെ ഡരക്ടറും ബോര്‍ഡു മെമ്പറുമായി രണ്ടുപേര്‍മാത്രമേ ഉളളൂ. രഘുരാഘവനും നയനപ്രസാദുമാണ് ഇതിന്റെ സാരഥികള്‍.
കോഴഞ്ചേരി പഞ്ചായത്തില്‍ രജിസ്‌ട്രേഡ് ഓഫീസ് പ്രവര്‍ത്തിക്കുമ്പോള്‍ ആറന്മുളയുമായി യാതൊരു ബന്ധവും ഇല്ലാതിരിന്നിട്ടും ആറന്മുളയുടെ പേര് ഇവരുടെ ചിട്ടി കമ്പനിക്ക് നല്‍കിയെന്നതും ദൂരഹമാണ്. ലോക പ്രശസ്തായ ആറന്മുള വളളം കളി, ആറന്മുള കണ്ണാടി, ആറന്മുള ക്ഷേത്രം എന്നിവമാത്രമാണ് ആറന്മുളയുടെ പേരില്‍ അറിയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here