പത്തനംതിട്ട: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണും നിരോധനാഞ്ജയും സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായ വ്യാപാര സമൂഹത്തിനും മറ്റു സ്ഥാപന ഉടമകള്‍ക്കും കെ.എസ്ബിയുടെ ഹൈപവ്വര്‍ ഷോക്ക് ട്രീറ്റ്മന്റ്.
ഇരുപത്തിയഞ്ച് ദിവസമായി അടഞ്ഞു കിടക്കുന്ന എല്ലാ സ്ഥാനങ്ങളും വൈദ്യുത ബില്ല് ഓണ്‍ലൈനായി അടയക്കാനുളള മെസേജുകളും കോളുകളും സംസഥാനത്ത് കെ..എസ്.ഇ.ബി വകയായി വ്യാപാരികളെ തേടിയെത്തുന്നു. മീറ്റര്‍ റീഡീംഗ് പോലും നടത്താതെ കഴിഞ്ഞ 3 മാസത്തെ ബില്ലിന്റെ ആവറേജ് തുക ഈകാലയളവില്‍ അടയ്ക്കാനാണ് കെ.എസ്ബിയുടെ നിര്‍ദ്ദേശം. ഇത്തരത്തില്‍ അടയ്ക്കുന്ന തുക ലോക്ഡൗണിന് ശേഷം റീഡിംഗ് നടത്തി ബില്ലില്‍ നിന്ന് ഇളവുചെച്ചാമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
മൂന്നുമാസത്തെ ആവറേജ് കണക്കാക്കുകയാണെങ്കില്‍ വലിയ തുകയാണ് വ്യാപാര സമൂഹവും മറ്റു സ്ഥാപന ഉടമകളും അടയ്ക്കേണ്ടേതായി വരുക. ഇപ്പോഴത്തെ സാഹര്യത്തില്‍ ഇത് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇവര്‍.
ഈ വിഷയം ചൂണ്ടി കാട്ടി വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന കമ്മിറ്റി വൈദ്യുത വകുപ്പ് മന്ത്രിക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. കടകളും മറ്റും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ച ശേഷം ഉദ്യോഗസ്ഥര്‍ വന്നു റീഡിംഗ് എടുത്താല്‍ ഉപയോഗിച്ച വൈദ്യുതിക്ക് മാത്രം പണം നല്‍കാനുളള ക്രമീകരണം ഏര്‍പ്പെടുത്തണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് കൂടാതെ വാറ്റ് നികുതിയും വ്യാപാര സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാനുളള നീക്കം ഈ സാഹചര്യത്തില്‍ നടന്നു വരികയാണ്. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരില്‍ വീണ്ടും നോട്ടീസ് അയക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും കെ.എസ്ബിയുടെ ഇപ്പോഴത്തെ ബില്ലിംഗ് രീതിക്കുമെതിരെ പത്തനംതിട്ടിയില്‍ നാളെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ ഏ. ജെ. ഷാജഹാന് നാളെ ഉപവാസ സമരം നടത്തുകയാണ്.
നാളെ തുറന്നിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഉടമകള്‍ കറുത്ത തുണികൊണ്ടു വായ് മൂടികെട്ടി പ്രധിഷേധിക്കുവാനും മറ്റുള്ളവര്‍ ഭവനങ്ങളില്‍ ഇപ്രകാരം പ്രധിഷേധിക്കാനുമാണ് തീരുമാനം.