Home KERALA അടൂര്‍ പ്രകാശിന് പാര്‍ട്ടിയില്‍ പ്രമോഷന്‍; കെ ശിവദാസന്‍നായരും അടൂര്‍ പ്രകാശും കെപിസിസ വൈസ് പ്രസിഡന്റുമാര്‍;...

അടൂര്‍ പ്രകാശിന് പാര്‍ട്ടിയില്‍ പ്രമോഷന്‍; കെ ശിവദാസന്‍നായരും അടൂര്‍ പ്രകാശും കെപിസിസ വൈസ് പ്രസിഡന്റുമാര്‍; നാല് വര്‍ക്കിങ് പ്രസിഡന്റുമാരെ കൂടാതെ വൈസ് പ്രസിഡന്റ്മാകരുടെ എണ്ണം പതിനൊന്ന്

തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ അഡ്വ കെശിവദാസന്‍നായരും അടൂര്‍ പ്രകാശും വൈസ് പ്രസിഡന്റമാരുടെ പട്ടികയില്‍. കോന്നി ഉപതെരഞ്ഞടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി മോഹന്‍രാജിന്റെ തോല്‍വിക്ക് കാരണക്കാരനെന്നു പത്തനംതി്ട്ട കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപണം ഉന്നയിക്കുന്ന അടൂര്‍ പ്രകാശിന് പാര്‍ട്ടിയില്‍ പ്രമോഷന്‍ നല്‍കിയാണ് കെപിസിസി നേതൃത്വം ഒരു വിഭാഗത്തിന് ശക്തമായ താക്കീത് നല്‍കുന്നത്.
കെപിസിസി ഭാരവാഹി പട്ടികയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. നാല് വര്‍ക്കിങ് പ്രസിഡന്റുമാരെ കൂടാതെ വൈസ് പ്രസിഡന്റ് ആയി പതിനൊന്നു പേരുടെ പട്ടികയാണ് കെപിസിസി സമര്‍പ്പിച്ചിരിക്കുന്നത്. വര്‍ക്കല കഹാര്‍, അടൂര്‍ പ്രകാശ്, ശൂരനാട് രാജശേഖരന്‍, വി എസ് ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്‍, കെ ബാബു, കെ പി ധനപാലന്‍, എ പി അനില്‍കുമാര്‍, സി പി മുഹമ്മദ്, കെ ശിവദാസന്‍ നായര്‍ എന്നിവരാണ് പട്ടികയില്‍ ഉള്ളത്. പട്ടികയിലെ ഏക വനിതാ അംഗം റോസക്കുട്ടി ടീച്ചര്‍ ആണ്. തൃശൂര്‍ നിന്നുള്ള കെ കെ കൊച്ചുമുഹമ്മദ് ട്രഷറര്‍ ആവാനാണ് സാധ്യത. 33 അംഗ ജനറല്‍ സെക്രട്ടറിമാരും പട്ടികയില്‍ ഉണ്ട്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങളോടെ വൈകാതെ പട്ടികയ്ക്ക് അനുമതി നല്‍കാനാണ് ഹൈക്കമാന്‍ഡ് നീക്കം. കെപിസിസി സമര്‍പ്പിച്ചിരിക്കുന്ന പട്ടികയില്‍ ഹൈക്കമാന്റ് ചില മാറ്റങ്ങള്‍ വരുത്തിയേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here