Home KERALA ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരെ ഹൈക്കമാന്റിന് പരാതിനൽകാനൊരുങ്ങി കെ പി സി സി നേതൃത്വം

ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരെ ഹൈക്കമാന്റിന് പരാതിനൽകാനൊരുങ്ങി കെ പി സി സി നേതൃത്വം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഹൈക്കമാന്റിന് പരാതി നൽകാനൊരുങ്ങി കെ പി സി സി നേതൃത്വം. യുഡിഎഫിന്റെയും പാർട്ടിയുടെയും പ്രവർത്തനത്തെ ഇരു നേതാക്കളും പിന്നോട്ടു വലിക്കുന്നതായാണു നേതൃത്വത്തിന്റെ പരാതി. നിസ്സാരമായ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ചു സമൂഹത്തിലും അണികളിലും അവമതിപ്പ് ഉണ്ടാക്കുന്നു. ഇരുവരും യോഗം ബഹിഷ്കരിച്ചത് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കി. യോഗം ബഹിഷ്കരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

പുനഃസംഘടനയുമായി പാർട്ടി നേതൃത്വം മുന്നോട്ടു പോകുന്നതിലാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും അതൃപ്തി പ്രകടിപ്പിച്ചത്. എന്നാൽ, നടപടികളുമായി മുന്നോട്ടു പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം.നിയമസഭയിലെ പ്രതിപക്ഷത്തിന്റെ മികവാർന്ന പ്രവർത്തനത്തിന്റെ യശസ് ഇല്ലാതാക്കാൻ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ശ്രമിക്കുകയാണെന്നും, ഘടക കക്ഷികൾക്കിടയിലും പാർട്ടി അണികളിലും ഇത് ആശയ കുഴപ്പം ഉണ്ടാക്കുന്നുവെന്നും സംസ്ഥാന കോൺഗ്രസ് നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കും. പാര്‍ട്ടിയില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിലര്‍ മാദ്ധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്നും ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here