Home KERALA കോവിഡിലും പകയ്ക്കാതെ തൊട്ടിലുകളൊരുക്കി പത്തനംതിട്ട ജനറല്‍ ആശുപത്രി: വിദേശത്ത് നിന്നു എത്തിയ കോവിഡ്...

കോവിഡിലും പകയ്ക്കാതെ തൊട്ടിലുകളൊരുക്കി പത്തനംതിട്ട ജനറല്‍ ആശുപത്രി: വിദേശത്ത് നിന്നു എത്തിയ കോവിഡ് രോഗിയിലടക്കം കേരളത്തില്‍ ആദ്യ ശസ്ത്രക്രീയ നടത്തി പത്തനംതിട്ട ജനറല്‍ ആശുപത്രി ചരിത്രത്തിലേക്ക്; രണ്ടു ദിവസത്തിനുളളില്‍ ഐസലേഷന്‍ വാര്‍ഡില്‍ പിറവിയെടുത്തത് 3 കുട്ടികള്‍

പത്തനംതിട്ട: കോവിഡ് രോഗിയില്‍ കേരളത്തില്‍ ആദ്യമായി ശസ്ത്രക്രീയ നടത്തി പത്തനംതിട്ട ജനറല്‍ ആശുപത്രി ചരിത്രത്തിലേക്ക്. ഇന്നലെയും ഇന്നുമായി ഐസലേക്ഷനില്‍ കഴിയുന്ന രണ്ടു യുവതികളില്‍ സിസേറിയനില്‍ പിറന്നത് മൂന്നു കുട്ടികള്‍.ഇതില്‍ ഇന്നു പിറന്നത് ഇരട്ടകുട്ടികളും.

ഇന്നലെ സിസേറിയിന്‍ നടന്ന യുവതി കോവിഡ് രോഗം സ്ഥീരികരിച്ച ആളാണ്.സംസ്ഥാനത്ത ആദ്യാമായാണ് കോവിഡ് രോഗിയില്‍ സിസേറിയന്‍ നടത്തിയത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയാണ് (26) ഇന്നലെ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. കുവൈത്തില്‍നിന്ന് 9ന് ആണ് യുവതി നാട്ടിലെത്തിയത്. വ്യാഴ്ച പകല്‍ 2.05ന് സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. യുവതിയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

യുവതിയുടെ ഭര്‍ത്താവ് കുവൈത്തിലാണ്. സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തിയ യുവതി വന്ദേ ഭാരത് ദൗത്യത്തിലൂടെയാണ് 9ന് തിരികെ നാട്ടില്‍ എത്തിയത്. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ 2 ദിവസം മുന്‍പ് പനി ബാധിച്ചു. ആദ്യ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ 13ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ രണ്ടാമത്തെ ഫലവും പോസിറ്റീവായി.

കോവിഡ് സ്ഥിരീകരിച്ചതോടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിനും കോവിഡ് പരിശോധന നടത്തും. യുവതിക്ക് കോവിഡ് ചികിത്സയിലായതിനാല്‍ കുഞ്ഞിനെ പുറത്തേക്ക് നല്‍കില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. തിരുവല്ല സ്വദേശിയായ യുവതിക്ക് ഒപ്പം അമ്മയും ജനറല്‍ ആശുപത്രിയില്‍ ഉണ്ട്.

ഇന്ന് സിസേറിയന്‍ നടന്നത് ജിദ്ദയില്‍ നിന്നെത്തിയ ഇലന്തൂര്‍ സ്വദേശിനിയിലാണ്. ഇരട്ട ആണ്‍കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്. ഇരട്ട കുട്ടികള്‍ ആയതിനാലാണ് സിസേറയിന്‍ വേണ്ടി വന്നത്. ഇന്നലെ ജിദ്ദയില്‍ നിന്നു എത്തിയ യുവതി പ്രത്യേകം ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ നേരിട്ട് ജനറല്‍ ആശുപത്രിയിലേക്കാണ് എത്തിയത്. ഇന്നുച്ചയ്ക്ക് രണ്ടാണ്‍ കുഞ്ഞുങ്ങള്‍ക്ക് യുവതി ജന്മം നല്‍കി.

മെയ് മാസം ഏഴാം തീയതിയായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്ന തീയതി. ആശുപത്രിയിലേക്ക് നേരിട്ടെത്തിക്കണമെന്ന് യുവതി തന്നെ ആവശ്യപ്പെട്ടതാണ്. വിദേശത്ത് നിന്നെത്തിയതിനാല്‍ കോവിഡ് നിരീക്ഷണത്തിലുളളതിനാലും അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും കോവിഡ് പരിശോധന നടത്തും.

ഗൈനക്കോളജി വിഭാഗം മേധാവി ഡോ ബിജി, ഡോ അനുജ, അനസ്‌തേഷ്യാ
വിഭാഗം ഡോക്ടര്‍മാരായ ഡോ ശാന്തി,ഡോ ദിവ്യാ ജോണ്‍, ഡോശ്രീനാഥ്. പീഡിയാട്രീഷന്‍ വിഭാഗത്തില്‍ നിന്ന് ഡോക്ടര്‍ അരുന്ധതി,ഡോ, ബാലചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സിസേറിയന്‍ നടന്നത്. ജനറല്‍ ആശുപത്രിസ്റ്റാഫ് നേഴ്‌സുമാരും മറ്റു ജീവനക്കാരും പങ്കാളികളായി. ആശുപത്രി സൂപ്രണ്ട് ഡോ സാജന്‍മാത്യു ആര്‍.എം.ഒ ഡോ ആഷിഷ് മോഹന്‍ തുടങ്ങിയവര്‍ എല്ലാ ക്രമീകരണങ്ങള്‍ ഒരുക്കിന്നതിന് നേതൃത്വം നല്‍കി.

കോവിഡ് ഭീതിയിലും ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് താങ്ങായി നിന്ന ജനറല്‍ ആശുപത്രി ടീമിനെ ആറന്മുള എം.എല്‍എ വീണാജോര്‍ജ്ജ് അഭിനന്ദിച്ചു. പത്തനംതിട്ട ജില്ലയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതല്‍ ആറന്മുള എം.എല്‍എ വീണാജോര്‍ജജിന്റെ നേതൃത്വത്തില്‍ ഗര്‍ഭിണിക്കള്‍ക്കാവശ്യമായ സഹായങ്ങള്‍ക്കായി ജില്ലയില്‍ പ്രത്യേകം സഹായ കേന്ദ്രവും സജ്ജമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here