Home KERALA ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കോട്ടയത്തും ഇടുക്കിയിലും വീണ്ടും ആശങ്ക

ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കോട്ടയത്തും ഇടുക്കിയിലും വീണ്ടും ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഇടുക്കി ജില്ലയില്‍ ആറ് പേര്‍ക്കും കോട്ടയം ജില്ലയില്‍ അഞ്ച് പേര്‍ക്കുമാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലെ രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ തമിഴ്നാട്ടില്‍ നിന്നും വന്നവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്.

കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 4 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവരാണ് രോഗമുക്തി നേടിയത്. ഇതോടെ 342 പേര്‍ ഇതുവരെ രോഗമുക്തി നേടി. 123 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20127 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ആരോഗ്യ മന്ത്രി അറിയിച്ചു. ഇതില്‍ 19,665 പേര്‍ വീടുകളിലും 462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.

ഇന്ന് 99 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 22954 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക അയച്ചു. ഇതില്‍ 21997 സാമ്പിളുകള്‍ നെഗറ്റീവാണ്. പുതുതായി മൂന്ന് ഹോട്ട്സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍കാട് എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 87 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here