കൊച്ചി: പുത്തന്‍കുരിശ് കാക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ.ടി.വര്‍ഗീസ് അടക്കം ആറു പേര്‍ക്കെതിരെ കേസ്. പുലര്‍ച്ചെ 5.30നാണ് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയത്. വൈദികന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ പള്ളിയില്‍ ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥന നടത്തുകയായിരുന്നു. പ്രാര്‍ത്ഥന നടക്കുന്നതിറഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് കേസ് രജിസ്റ്റര്‍ െചയ്തശേഷം ജാമ്യത്തില്‍ വിട്ടു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്ത് പല ഭാഗത്തും വിശ്വാസികളെ വിളിച്ചുകൂട്ടി പ്രാര്‍ത്ഥന നടത്തിയതിന് കേസുകള്‍ എടുത്തിട്ടുണ്ട്.