Home KERALA അടൂര്‍ പ്രകാശ് കോന്നിയിലേക്ക്: ആറ്റിങ്ങല്‍ ഉപേക്ഷിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മത്സരിച്ചേക്കും; ...

അടൂര്‍ പ്രകാശ് കോന്നിയിലേക്ക്: ആറ്റിങ്ങല്‍ ഉപേക്ഷിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മത്സരിച്ചേക്കും; മണ്ഡലത്തില്‍ വാര്‍ഡ് പ്രസിഡന്റുമാരുമായി യോഗവും;കോന്നിയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ഒരു ഡസന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഉറക്കംകെടുത്തി അടൂര്‍ പ്രകാശ്

 

പത്തനംതിട്ട: വരുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ അടൂര്‍ പ്രകാശ് എംപി മത്സരിക്കാന്‍ കളമൊരുങ്ങുന്നു. നിവലില്‍ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം എംപിയാണ് അടൂര്‍ പ്രകാശ്. കോവിഡ് പശ്ചാത്തലത്തില്‍ എംപി ഫണ്ടടക്കം നിര്‍ത്തലാക്കിയതോടെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യാതോരു വികസനവും എംപി എന്ന നിലയില്‍ നടപ്പാക്കാന്‍ കഴിയില്ല.

ഈ സാഹചര്യത്തില്‍ കേരളാ രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ അടൂര്‍ പ്രകാശ് ആഗ്രഹിക്കുന്നതായി അദ്ദേഹത്തോട് അടുത്തു നില്‍ക്കുന്നവര്‍ പറയുന്നു. 22 വര്‍ഷക്കാലം കോന്നിയുടെ എം.എല്‍എയും സംസ്ഥാന മന്ത്രിയുമായിരുന്ന അടൂര്‍ പ്രകാശ് മനസില്ലാ മനസോടെയാണ് പാര്‍ലമെന്റില്‍ മത്സരിക്കാന്‍ ആറ്റിങ്ങലിലേക്ക് പോയത്.
ഇടതു കോട്ടയായ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. കോന്നിയില്‍ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ യുവ തുര്‍ക്കി കെ.യു ജനീഷ് കുമാര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണ്ഡലം ഇടതിനോട് ചേര്‍ത്തു നിര്‍ത്തുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥിയായ റോബിന്‍ പീറ്ററിന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായതുമില്ല. മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി അംഗവുമായ പി മോഹന്‍രാജായിരുന്നു യുഡി.എഫ് സ്ഥാനാര്‍ഥി.

അടൂര്‍ പ്രകാശിന്‍രെ എതിര്‍പ്പ് മറികടന്ന് സ്ഥാനാര്‍ഥിയായെങ്കിലും മികച്ച പ്രകടനമാണ് മോഹന്‍രാജ് നടത്തിയത്. ഇപ്പോഴത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനായിരുന്നു ബിജെപി സ്ഥാനാര്‍ഥി. 16000 വോട്ടില്‍ നിന്ന് 39000 വോട്ടിലേക്ക് ബിജെപിയുടെ വോട്ട് കൂട്ടി സുരേന്ദ്രനും ബിജെപിയും മണ്ഡലത്തെ ബിജെപിയുടെ എ ക്ലാസ്സ് മണ്ഡലമാക്കി മാറ്റി. വരുന്ന തെരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. തെരഞ്ഞെടുപ്പിന് ശേഷവും സുരേന്ദ്രന്‍ മണ്ഡലത്തില്‍ സജീവമാണ്. ബിജെപി ഉയര്‍ത്തിയ വോട്ട് ഇരു മുന്നണികളെയും ഒരു പോലെ ആശങ്കയിലും എത്തിച്ചു.

ഈ സാഹചര്യത്തില്‍ മണ്ഡലം തിരികെ പിടിക്കാന്‍ അടൂര്‍ പ്രകാശ് തന്നെ സ്ഥാനാര്‍തഥിയാകണമെന്ന് ഒരുവിഭാഗം അടൂര്‍ പ്രകാശിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രകാശ് മണഡലം വിട്ടതോടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇടതു എം.എല്‍എയുമായി അടുക്കുന്നതും കോണ്‍ഗ്രസ് നേതൃത്വം നീരീക്ഷിക്കുന്നുണ്ട്.

കോന്നി എം.എല്‍ എ വിളിച്ച് ചേര്‍ത്ത ആദ്യ വികസന യോഗത്തില്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശം മറികടന്ന ഡിസിസി ജനറല്‍ സെക്രട്ടറിയാ എം.എസ് പ്രകാശ് പങ്കെടുത്തിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം വിവിധ മണ്ഡലം കമ്മിറ്റികള്‍ ഉയര്‍ത്തിയിരുന്നു. ജനീഷ് കുമാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനങ്ങളില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യു കുളത്തിങ്കല്‍ ,ഹരിദാസ് ഇടത്തിട്ട തുടങ്ങിയവരുടെ സജീവ സാന്നിധ്യവും കോണ്‍ഗ്രസില്‍ പരാതി പ്രളയം സൃഷ്ടിക്കുന്നു.

വരുന്ന തെരഞ്ഞെടുപ്പില്‍ കെപി.സിസി ജനറല്‍ സെക്രട്ടറി പഴകുളം മധു നിലവിലെ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, വൈസ് പ്രസിഡന്‍ര് അഡ്വ വെട്ടൂര്‍ ജ്യോതി പ്രസാദ്, ഹരിദാസ് ഇടത്തിട്ട, മാത്യു കുളത്തിങ്കല്‍, കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട പി മോഹന്‍രാജ് തുടങ്ങിയവരെല്ലാം കോന്നി സീറ്റിനായി സജീവമായി രംഗത്തുണ്ട്.

എന്നാല്‍ അടൂര്‍ പ്രകാശ് മടങ്ങി വരുകയാണെന്ന വാര്‍ത്ത ഇവരുടെയല്ലാം ഉറക്കം കെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോന്നിയിലെ മണ്ഡലം പ്രസിഡന്‍രുമായ ചിലരുമായി അടൂര്‍ പ്രകാശ് കൂടികാഴ്ചയും നടത്തിയിട്ടുണ്ട്.

പാര്‍ലമെന്‍ര് സീറ്റ് നഷ്ടപ്പെടുത്തി കോന്നിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി നേതൃത്വം സമ്മതിക്കില്ലെന്നു അടൂര്‍ പ്രകാശ് ഇവരെ അറിയിച്ചിട്ടുണ്ട്. എന്നാലും കാത്തിരിന്നു കാണാം എന്നാണ് പ്രകാശിന്റെ മറുപടി. അടൂര്‍ പ്രാശിനെ കൂടാതെ വടകര, കണ്ണൂര്‍ എംപിമായ കെ. മുരളീധരന്‍, കെ സുധാകരന്‍ എന്നിവര്‍ നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന രാഷ്ട്രീത്തിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നുണ്ട്.
്പാര്‍ലമെന്റിലെ നാമ മാത്രമായ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ നഷ്ടമാക്കി നിയമസഭയില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുവാദം നല്‍കുമോ എന്ന പ്രശ്‌നം മാത്രമേ ഇവര്‍ക്കു മുന്നില്‍ ഉളളു. ഹൈക്കമാന്‍ഡ് പച്ചകൊടി കാണിച്ചാല്‍ കോന്നിയില്‍ അടൂര്‍ പ്രകാശും വട്ടിയൂര്‍ കാവില്‍ മുരളീധരനും മത്സരിച്ചേക്കും. കേരളത്തില്‍ ഭരണം പിടിക്കാനുളള ജീവന്‍ മരണ പോരാട്ടം നടത്തുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും ഇവരുടെ സ്ഥാനാര്‍ത്ഥിത്തെ എതിര്‍ക്കാന്‍ സാധ്യത ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here