തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസില്‍ അവസാന നിമിഷം തിരക്കിട്ട ആലോചന. ബിജെപിയുടെ പ്രാധാന നേതാക്കള്‍ മത്സരിക്കുന്ന നേമത്തും കോന്നിയിലും കോണ്‍ഗ്രസിലെ പ്രമുഖരെതന്നെ മത്സരിപ്പിക്കാനാ്ണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇതിലൂടെ കേരളത്തില്‍ ബിജജെപിക്ക് ബദല്‍ കോണ്‍ഗ്രസ് ആണെന്ന പ്രചരണത്തിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ കേരളമാകെ യ.ുഡി.എഫ് പെട്ടിയാലാക്കാമെന്നും കണക്കുകൂട്ടുന്നു.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് ബിജെപിയുടെ കേരളത്തിലെ മുഖമായ കുമ്മനമാണ് സ്ഥാനാര്‍ഥിയായി എത്തുന്നത്. സംസ്ഥാനത്തെ മറ്റൊരു എപ്ലസ് മണ്ഡലമായ കോന്നിയില്‍ മത്സരിക്കാനെത്തുന്നത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമാണ്. കഴിഞ്ഞ പാര്ലമെന്ര് തെരഞ്ഞെടുപ്പിലും നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും മികച്ച മത്സരമാണ് സുരേന്ദ്രന് കോന്നിയില്‍ കാഴ്ച്ചവെച്ചത്. ഈ രണ്ടു മണ്ഡലങ്ങളിലാണ് എംപിമാരായ കെ മുരളീധരനെയും അടൂര്‍ പ്രകാശിനെയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ട എന്നതായിരുന്നു കോണ്‍ഗ്രസിലെ പൊതു തീരുമാനം. എന്നാല്‍ ഇവര്‍ക്ക് ഇളവ് നല്കി മണ്ഡലങ്ങള്‍ പിടിക്കുക എന്നതാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ച.
വട്ടിയൂര്‍ കാവ് എം.എല്‍.എ ആയിരുന്ന കെ.മുരളീധരന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നാണ് പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ചത്. സിപിഎംമ്മിലെ പി. ജയരാജനെയാണ് പരാജയപ്പെടുത്തിയത്. സിറ്റിംഗ് എംപിയായ മുല്ലപ്പളളി രാമചന്ദ്രനടക്കം വടകരയില്‍ മത്സരിക്കാന്‍ ഭയന്ന സാഹചര്യത്തില്‍ ആ വെല്ലുവിളി ഏറ്റെടുത്ത് മുരളീധരന് വടകരയിലെത്തി മത്സരിച്ച് വിജയിക്കുകയായിരുന്നു. സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ ആറ്റിങ്ങലില്‍ 35 വര്‍ഷത്തെ ഇടതു ചരിത്രം തിരുത്തിയാണ് അടൂര്‍ പ്രകാശ് വിജയം നേടിയത്.ഇവര്‍ രണ്ടും പേരും ഒഴിഞ്ഞ നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം വിജയം നേടുകയും ചെയ്തരുന്നു.
എഐസിസി നടത്തിയ സര്‍വ്വേയില്‍ അതിശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ നേമത്ത് ബഹുദൂരം പിന്നില്‍ പോകുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നതെന്നാണ് സൂചന. നേമത്ത് ബിജെപി വിരുദ്ധനാകും ജയിക്കുകയെന്നത് മാത്രമാണ് എഐസിസി സര്‍വ്വേയിലെ അനുകൂല ഭാഗമായി കോണ്‍ഗ്രസ് കാണുന്നത്. എന്നാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ സിപിഎമ്മിലേക്ക് പോയാല്‍ വന്‍ പരാജയം കോണ്‍ഗ്രസിനുണ്ടാകും. ഇതിനെ ചെറുത്ത് വിജയം നേടാന്‍ അതിശക്തമായ തന്ത്രം വേണ്ടി വരുമെന്നാണ് സര്‍വ്വേ നല്കുന്ന സൂചന.
കോന്നിയില്‍ നടത്തിയ സര്‍വ്വേയില്‍ ഇടതു വിരുദ്ധവികാരം ശക്തമായിരുന്നു. ഇവിടെ റോബിന് പീറ്ററുടെ പേരിനായിരുന്നു പ്രാമുഖ്യം. ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ ഇടതുപക്ഷ വിജയം ഭരണത്തിന്റെ മറവില്‍ നേടിയതന്നാണ് മിക്ക സര്‍വ്വേകളും വ്യക്തമാക്കുന്നത്. റോബിന് പീറ്ററെപോലെ ഒരു സ്ഥാനാര്‍ഥി മത്സരിക്കുകയാണെങ്കില്‍ മണ്ഡലം തിരിച്ചു പിടിക്കാമെന്നുമാണ് സര്‍വ്വേ ഫലം. ഇവിടെ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനും എത്തുന്നതോടെ ത്രികോണ മത്സരത്തിലേക്ക് പോകാനുളള സാധ്യതയും തളളിക്കളയാനാവില്ല. ഈ സാഹചര്യത്തിലും റോബിന് പീറ്ററിലൂടെ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്നു തന്നെയാണ്് വിലയിരുത്തല്‍. എങ്കിലും ബിജെപിയുടെ പ്രധാന സ്ഥാനാര്‍ഥിക്കെതിരെ പ്രമുഖരെ തന്നെ മത്സരിപ്പിക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്.