Home Editers pick കോന്നിയില്‍ പുതു ചരിത്രം രചിച്ച് റോബിന്‍ പീറ്റര്‍; ആദ്യഘട്ട പ്രചരണത്തില്‍ റോബിന്റെ മുന്നേറ്റം

കോന്നിയില്‍ പുതു ചരിത്രം രചിച്ച് റോബിന്‍ പീറ്റര്‍; ആദ്യഘട്ട പ്രചരണത്തില്‍ റോബിന്റെ മുന്നേറ്റം

 

പത്തനംതിട്ട: മല്‍സരിച്ച തെരെഞ്ഞെടുപ്പുകളിലെല്ലാം വെന്നികൊടി പാറിച്ച ചരിത്രമുള്ള കോന്നിയിലെ യുഡിഫ് സ്ഥാനാര്‍ഥി റോബിന്‍ പീറ്റര്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ കോന്നി മണ്ഡലം പുതിയ ചരിത്രത്തിലേക്ക് .

പ്രമാടം സ്വദേശിയായ റോബിന്‍ പീറ്റര്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ രംഗത്തു വന്നയാളാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ കെ.എസ്.യു വിന്റെ നീല കൊടി പിടിച്ച് കോളേജ് യൂണിയന്‍’ ചെയര്‍മാനായ ശേഷം തട്ടകം പ്രമാടം പഞ്ചായത്തിലാക്കി.കന്നി പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മറൂര്‍ വാര്‍ഡില്‍ നിന്നും സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു.പിന്നീട് തുടര്‍ച്ചയായി വിജയം. പ്രമാടം പഞ്ചായത്ത് പ്രസിഡന്റായി.പിന്നീട് ബ്ലോക്ക് പഞ്ചായത്തില്‍ വിജയം. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി.

ഇപ്പോള്‍ രണ്ടാം വട്ടവും പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ പ്രമാടം ഡിവിഷനില്‍ നിന്നും റെക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു.ഈ വിജയത്തിന്റെ തിളക്കത്തിലാണ് റോബിന്‍ പീറ്റര്‍ നിയമസഭയിലേക്ക് അങ്കത്തിനിറങ്ങിയത്.

അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ എം.പിയായ ശേഷം നടന്ന കോന്നി ഉപതെരെഞ്ഞെടുപ്പില്‍ കോന്നി ഡിവൈഎഫ്‌ഐ നേതാവായ കെ.യു ജനീഷ് കുമാറിനെ രംഗത്തിറക്കി ഇടതു മുന്നണി പിടിച്ചെടുത്തു. എന്നാല്‍ ഇപ്പോള്‍ അടൂര്‍ പ്രകാശിന്റെ തുറുപ്പുചീട്ടായ റോബിന്‍ പീറ്ററെ രംഗത്തിറക്കിയതോടെ കോന്നി പുതുചരിത്രത്തിലേക്ക് നീങ്ങുകയാണ്.
കോന്നിക്കായി താന്‍ ചെയ്തു വെച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ത്തികരിക്കാന്‍ റോബിന്‍ പീറ്ററെ വിജയിപ്പിക്കാന്‍ അടൂര്‍ പ്രകാശ് മണ്ഡലത്തില്‍ കളം നിറഞ്ഞു നില്‍ക്കുകയാണ്. ഇടതുപാളയത്തിലാകട്ടെ ചാനല്‍ സര്‍വ്വേകളുടെ പിന്തുണ മാത്രമാണ് ആദ്യഘട്ടം കഴിയുമ്പോള്‍ താങ്ങായുളളത്.

കഴിഞ്ഞ ഒന്നര വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയാണ് ജനീഷ് കുമാര്‍ മത്സരരംഗത്തുളളത്. എന്നാല്‍ ജനീഷ് തന്റെ വികസനമായി ഉയര്‍ത്തികാട്ടുന്നതു പലതും മുന്‍ എം.എല്‍എ അടൂര്‍ പ്രകാശ് തുടക്കം കുറിച്ചതാമെന്നുളളത് മണ്ഡലത്തില വോട്ടര്‍മാര്‍ക്കെല്ലാം നേരില്‍ അറിയാവുന്നതുമാണ്.ഇത് കൂടാതെ ജനീഷിനെതിരെ സിപിഎമ്മിലും വലിയ പ്രതിഷേധം നില്‍ക്കുന്നുണ്ട്. സ്വന്തം തട്ടകമായ സീതത്തോട്ടിലും ചിറ്റാറിലും സിപിഎമ്മിനുളളില്‍ ജനീഷിനോട് എതിര്‍പ്പ ശക്തമാണ്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പോടു കൂടി ചിറ്റാറില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തത് എല്‍ഡിഎഫിനു തലവേദനയാണ്. കോണ്‍ഗ്രസ് രക്തസാക്ഷി കെ.ഇ. വര്‍ഗീസിന്റെ മകന്‍ സജി കുളത്തുങ്കല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് ചിറ്റാറില്‍ പ്രസിഡന്റായത്.് ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ രഹസ്യമായി നടത്തിയ നീക്കമാണ് ഭരണം അട്ടിമറിച്ചത്. എന്നാല്‍ സിപിഎം രക്തസാക്ഷി എംഎസ് പ്രസാദിന്റെ സഹോദരന്‍ എം എസ് രാജേന്ദ്രനെ പരാജയപ്പെടുത്തിയ സജിക്ക് ഇടതുപക്ഷം പിന്തുണ പ്രഖ്യാപിച്ചത് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി അംഗത്വം അംഗത്വം രാജിവച്ചു പ്രതിഷേധിച്ചു.

പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും പഞ്ചായത്തില്‍ താറുമാറായ അവസ്ഥയിലായിരുന്നു. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രതിഷേധം തണുപ്പിക്കാന്‍ പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല. ഇതു കൂടാതെ അരുവാപ്പുലം, തണ്ണിത്തോട് മേഖലകളിലും സിപിഎമ്മിനുളളില്‍ ജനീഷിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലാകട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്റെ ആദ്യഘട്ടത്തില്‍ വലിയ പ്രതിഷേധങ്ങളായിരുന്നു കോന്നിയിലെങ്കിലും ഇപ്പോള്‍ അതെല്ലാം അസാനിനിപ്പിച്ച് ഒറ്റെകെട്ടായി മുന്നേറുന്ന കാഴ്ചമയാണ് കാണുന്നത്.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്റെ രണ്ടാം മണ്ഡലമായാണ് കോന്നിയെ കാണുന്നത്. അതുകൊണ്ടുതന്നെ വലിയരീതിയിലുളള പ്രചരണങ്ങള്‍ മമ്ഡലത്തില്‍ കാണാനില്ല. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വോട്ടുകള്‍ ഇത്തവണ ഇവരുടെ പെട്ടിയില്‍ വീഴാന്‍ ,സാധ്യതയില്ല. കോന്നിയിലെ മത്സരം ഇതു കൊണ്ട് തന്നെ സിപിഎമ്മും കോണ്‍ഗ്രസ് തമ്മില്‍ നേര്‍ക്കു നേര്‍ ആകുകയാണ്. ആദ്യഘട്ട പ്രചരണം അവസാനിക്കാനിരിക്കെ റോബിന്‍ പീറ്റര്‍ വിലയ മുന്നേറ്റമാണ് മണ്ഡലത്തിലിടനീളം നടത്തുന്നത്. സ്വീകരണ കേന്ദ്രങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളും അണിനരിക്കുന്ന കാഴ്ച റോബിന്റെ സ്വീകരണങ്ങളിലെ പ്രത്യേകതയാണ്. 25 വര്‍ഷക്കാലത്തെ ജനപ്രതിനിധി എന്ന വലിയ അനുഭവ സംബന്ധാണ് റോബിന് പീറ്ററിന് മുതലല്‍കൂട്ടായുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here