Home Top News കോന്നി ത്രികോണ മത്സരത്തിലേക്ക്; വിയര്‍പ്പൊഴുക്കി മുന്നണികള്‍; മത്സരം പ്രവചനാതീതം; ഭവന സന്ദര്‍ശനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്...

കോന്നി ത്രികോണ മത്സരത്തിലേക്ക്; വിയര്‍പ്പൊഴുക്കി മുന്നണികള്‍; മത്സരം പ്രവചനാതീതം; ഭവന സന്ദര്‍ശനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നണികള്‍; പാര്‍ലമെന്റ് തെരഞ്ഞടുപ്പിലെ നേട്ടം,വിജയ പ്രതീക്ഷയില്‍ മൂന്നു മുന്നണികളും

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിലേക്ക് മാറുന്ന കാഴചയാണ് ആദ്യഘട്ടം പിന്നിടുമ്പോള്‍ കോന്നിയില്‍ തെളിയുന്നത്. മൂന്നുമുന്നണികളും തങ്ങളുടെ ഒന്നാംഘട്ടം മേഖലാ കണ്‍വെന്‍ഷനുകള്‍ വരും ദിവസങ്ങോടെ പൂര്‍ത്തീകരിക്കും. ഇന്നു മുതല്‍ എല്ലാ ശക്തിയും പുറത്തെടുത്ത് ഭവന സന്ദര്‍ശനം നടത്തി വോട്ടര്‍മാരെ നേരില്‍ കാണാനുളള പ്രവര്‍ത്തനങ്ങളാണ് മുന്നണികള്‍ നടത്തുന്നത്. കഴിഞ്ഞ തവണത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അടൂര്‍പ്രകാശിന്റെ ഭൂരിപക്ഷം മറികടക്കാന്‍ സിപിഎമ്മിനും ബിജെപിക്കും ഏറെ വിയര്‍പ്പൊഴിക്കേണ്ടിവരും.

എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ഇരു മുന്നണികള്‍ക്കും ഈ ലീഡ് പിടിച്ച് നിര്‍ത്തിയിരുന്നു. ഇതാണ് സിപിഎമ്മിനും ബിജെപിക്കും കോന്നിയിലെ ഏക ആശ്വാസവും പ്രതീക്ഷയും.

പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ കോന്നിയില്‍ ബിജെപി നേടിയ വോട്ട് ഇത്തവണ അവര്‍ക്ക് ലഭിക്കുകയില്ല. ഇതിന് പ്രധാന കാരണം ശബരിമല വിഷയവും സാമുദായിക സംഘടനകളുടെ നിലപാടുമാണ്. നായര്‍ ഈഴവ വിഭാഗങ്ങളുടെ വോട്ടുകളാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ഇത്തവണ ഈ വോട്ടുകള്‍ ബിജെപി പെട്ടിയില്‍ വീഴാനുളള സാധ്യത വളരെ കുറവാണ്.

ഇത്തവണ എസ്.എന്‍ഡിപി സിപിഎം അനുകൂല നിലപാടാണ് കോന്നിയില്‍ സ്വീകരിച്ചിരിക്കുന്നത്. എന്‍എസ് എസ് ആകട്ടെ സമദൂരവും. ഇക്കാരണത്താല്‍ തന്നെ ബിജെപിക്ക് വലിയ ഒരു മുന്നേറ്റം അസാധ്യമാണ്. വിജയത്തില്‍ നിര്‍ണ്ണായകമായകാവുന്ന ക്രസിത്യന്‍ വോട്ടുകളാണ് ഇടതുപക്ഷവും വലതു പക്ഷവും ലക്ഷ്യം വയ്ക്കുന്നത്. സഭാ വിഷയങ്ങളില്‍ ബിജെപി നിലപാട് മുന്‍ നിര്‍ത്തി ക്രിസ്ത്യന്‍ വെട്ടുകളില്‍ ബിജെപിയും കണ്ണവെയ്ക്കുന്നുണ്ട്.
ഇടതുപക്ഷ സ്ഥാനാര്‍ഥിയായ കെയു ജനീഷ് കുമാര്‍ മണ്ഡലത്തില്‍ നിന്നുളള ആളാണെന്നതും സിപിഎം ഉയര്‍ത്തി കാട്ടുന്നു.ഡിവൈ.എഫ് ഐ നേതാവായ ജനീഷ് കുമാര്‍ മത്സര രംഗത്ത് എത്തിയപ്പോള്‍ സിപിഎമ്മിന്‍ നിന്നു തന്നെ ചില അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്ന് ഇപ്പോള്‍ അദ്ദേഹത്തിന് പ്രചരണത്തില്‍ മുന്നേറാന്‍ സാധിച്ചിട്ടുണ്ട്്. ജില്ലയ്ക്ക്് പുറത്തു നിന്നുളള നേതാക്കളാണ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. മുന്‍പൊരിക്കലും മണ്ഡലത്തില്‍ നടക്കാത്ത രീതിയിലുളള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഇടതു മുന്നണി നടത്തുന്നതെന്നും ശ്രദ്ധേയമാണ്. മുന്‍കാലങ്ങളില്‍ ചില നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് സിപി എം കണ്ടെത്തിയ മണ്ഡലം കൂടിയാണ് കോന്നി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായ പി മോഹന്‍രാജാണ് മത്സരിക്കുന്നത്. അടൂര്‍ പ്രകാശിന്റെയും അനുയായികളുടെയും കടുത്ത് എതിര്‍പ്പിനെ മറികടന്നാണ് മോഹന്‍രാജ് സ്ഥാനാര്‍ഥിയായി എത്തിയത്. ആദ്യഘട്ടത്തില്‍ ചില കോണുകളില്‍ നിന്ന് വിമത ശബ്ദം ഉയര്‍ന്നിരുന്നെങ്കിലും അതിനെയെല്ലാം മറികടന്ന് മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. കോണ്‍ഗ്രസില്‍ രക്തസാക്ഷി പരിവേഷം നേടിയ മുഖം കൂടിയാണ് മോഹന്‍രാജിന്റേത്. പലപ്പഴും സ്ഥാനര്‍ഥിയായി നിശ്ചയിക്കുകയും പ്രചരണം നടത്തി. ആള്‍കൂടിയാണ് അദ്ദേഹം. എന്നാല്‍ പാര്‍ട്ടി തീരുമാനപ്രകാരം മറ്റു പലര്‍ക്കും വേണ്ടി മാറി കൊടുക്കേണ്ടിവന്നിട്ടുമുണ്ട്. ഡിസിസി പ്രസിഡന്റായ കാലയളവില്‍ എല്ലാ വിഭാഗം ജനങ്ങളുമായും നല്ല ബന്ധം സ്ഥാപിച്ച നേതാവുമാണ്. ഇത്താരണത്താല്‍ തന്നെ മോഹന്‍രാജിന് വലിയ മുന്നേറ്റം നടത്താന്‍ സാധിക്കും. അടൂര്‍ പ്രകാശ് അടക്കം മണ്്ഡലത്തില്‍ പ്രചരണത്തില്‍ സജീവമാണ്.

ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ബിജെപിയുടെ സംസ്ഥാനത്തെ തന്നെ പ്രധാന മുഖങ്ങളില്‍ ഒന്നാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ ഇരു മുന്നണികളെയും ഞെട്ടിച്ച് വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതാണ് സുരേന്ദ്രന്റെയും ബിജെപിയുടെയും പ്രതീക്ഷ. 16000 വോട്ടില്‍ നിന്നും 42000 വോട്ടിലേക്ക് കോന്നിയില്‍ ബിജെപിയെ കൈപിടിച്ചുയര്‍ത്തിയ സ്ഥാനാര്‍ഥിയാണ് സുരേന്ദ്രന്‍. സുരേന്ദ്രന്റെ സ്ഥാന്ാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതൃത്വത്തില്‍ ചിലര്‍ക്ക് അതൃപ്തി ഉണ്ടെങ്കിലും ആര്‍.എസ്എസ് ഇതിനെയെല്ലൊം മറികടക്കുന്ന പ്രവര്‍ത്തനവുമായി മണ്ഡലത്തില്‍ സജീവമാണ്.

കോന്നിയിലെ പ്രചരണങ്ങള്‍ര ണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൂന്നു മുന്നണികളുടെയും ദേശീയ സംസ്ഥാന നേതാാക്കളും മണ്ഡലത്തില്‍ പ്രചരണത്തിനായി എത്തുമെന്നതും മത്സരത്തിന്റെ തീവ്രത വര്‍ധിപ്പിക്കും. പ്രധാന മന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാനധി, സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ ്‌ചെന്നിത്തല, മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി മന്ത്രിമാരടക്കം പ്രമുഖര്‍ പ്രചരണത്തിനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here