പത്തനംതിട്ട: കൊടുമണില്‍ 16 വയസ്സുകാരനെ സഹപാഠികള്‍ വെട്ടിക്കൊലപ്പെടുത്തി. അങ്ങാടിക്കല്‍ സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപാഠികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സോഷ്യല്‍ മീഡിയ വഴി അധിക്ഷേച്ചതാണ് കൊലപാതക കാരണം.
അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് – മിനി ദമ്പതികളുടെ മകന് അഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ച കഴിഞ്ഞ് ഒന്നിനും മൂന്നിനും ഇടയിലാണ് കൊലപാതകം നടന്നത്. അങ്ങാടിക്കല്‍ വടക്ക് സ്വദേശിയും കൊടുമണ്‍ മണിമലമുക്ക് സ്വദേശിയും ചേര്‍ന്നാണ് കൊല നടത്തിയത്. ആസൂത്രിതമായിരുന്നു കൊലപാതകം.
രാവിലെ വീട്ടില്‍ നിന്നുംഅഖിലിനെ വിളിച്ചു കൊണ്ടു പോവഴകയായിരുന്നു പ്രതികള്‍.അങ്ങാടിക്കല്‍ തെക്ക് എസ്എന്‍വിഎച്ച്എസ് സ്കൂളിന് സമീപം കദളിവനം വീടിനോട് ചേര്‍ന്ന റബര്‍ തോട്ടത്തിലാണ് സംഭവം നടന്നത്. പ്രതികള്‍ രണ്ടും ഇതേ സ്കൂളില്‍ 10-ാം ക്ലാസില്‍ പഠിക്കുകയാണ്. വിജനമായ പറമ്പില്‍ വെച്ച് ഇരുവരും ചേര്‍ന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തി. താഴെ വീണ അഖിലിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി. പിന്നീട് കമഴ്ത്തി കിടത്തിയും വെട്ടി. ഇതിന് ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. ദൂരെ നിന്നും മണ്ണു കൊണ്ടു വന്ന് കുഴിമൂടി.
റബര്‍ തോട്ടത്തില്‍ സംശയകരമായ സാഹചര്യത്തില്‍ രണ്ടു പേര് നില്‍ക്കുന്നത് നാട്ടുകാരന് കണ്ടു. ഇയാള്‍ മറ്റു ചിലരെയും കൂട്ടി സ്ഥലത്ത് എത്തി. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ നടന്ന കാര്യം ഇവര്‍ പറഞ്ഞു. വിവരം അറിഞ്ഞ് ഉടന്‍ പൊലീസും സ്ഥലത്തെത്തി.
പ്രതികള്‍ തന്നെ മണ്ണ് മാറ്റി മൃതദേഹം പുറത്തെടുത്തു. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുകയാണ് അഖില്‍. നേരത്തെ പ്രതികളില്‍ ഒരാളെ അഖില്‍ സോഷ്യല്‍ മീഡിയ വഴി കളിയാക്കിയതായി പൊലീസ് പറഞ്ഞു. ഇതാണ് കൊലക്ക് കാരണമായത്. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് സൂപ്രണ്ട് കെജി സൈമണ്‍, അടൂര്‍ ഡിവൈഎസ്പി. ജവഹര്‍ ജനാര്‍ദ്, കൊടുമണ്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി, .അഖിലിന്റെ മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.