Home KERALA കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി. ഒരു വര്‍ഷത്തെ അവധിക്കു ശേഷമാണ് കോടിയേരി സെക്രട്ടറിപദത്തില്‍ തിരിച്ചെത്തുന്നത്.  സി.പി.എം സംസ്ഥാന സെക്ര​ട്ടേറിയറ്റിലാണ് തീരുമാനം. കഴിഞ്ഞ നവംബറിലാണ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി സ്ഥാനം ഒഴിഞ്ഞത്.ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പുറമേ, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതും അവധിയില്‍ പ്രവേശിക്കാന്‍ കാരണമായി.

അര്‍ബുദത്തിനു തുടര്‍ചികില്‍സ ആവശ്യമായതിനാല്‍ അവധി അനുവദിക്കുക ആയിരുന്നു എന്നാണ് സിപിഎം വിശദീകരിച്ചത്. പകരം ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല നല്‍കുകയും ചെയ്തു. ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതും ബിനീഷ് ജയില്‍ മോചിതനായതുമാണ് പദവിയിലേക്കു മടങ്ങിയെത്തുന്നതിന് സാഹചര്യമൊരുക്കിയത്.

ആലപ്പുഴയിൽ നടന്ന സമ്മേളനത്തിലാണ് കോടിയേരി സെക്രട്ടറിയായത്. 2018ൽ തൃശൂരിൽ നടന്ന സമ്മേളനത്തിലും അദ്ദേഹം തൽസ്​ഥാനത്ത് തുടർന്നു. സി.പി.എം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, പിബി അംഗം തുടങ്ങിയ പദവികൾ പാർട്ടിയിൽ കോടിയേരി വഹിച്ചിട്ടുണ്ട്​. നിലവിൽ സി.പി.എം പി.ബി അംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here