Home Crime കൊടകരയില്‍ ബിജെപിയുടെ തലവേദന. പാര്‍ട്ടിയില്‍ പോര്, പ്രധാന സംസ്ഥാന നേതാവ് കുടുങ്ങും?

കൊടകരയില്‍ ബിജെപിയുടെ തലവേദന. പാര്‍ട്ടിയില്‍ പോര്, പ്രധാന സംസ്ഥാന നേതാവ് കുടുങ്ങും?

കൊടകര കുഴല്‍പ്പണ കവര്‍ച്ചയില്‍ പൊലീസ് അന്വേഷണം പ്രധാന സംസ്ഥാന നേതാവിലേക്കും എത്തുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പോര് നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കടുത്ത പ്രതിരോധത്തിലാണ് ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ എല്ലാം തന്നെ. ആര്‍എസ്എസിനെ കേസില്‍ അനാവശ്യമായി വലിച്ചിഴതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രതികള്‍ തൃശ്ശൂര്‍ ബിജെപി ഓഫീസില്‍ എത്തിയതായി പൊലീസിന് സൂചന ലഭിച്ചു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കാന്‍ ഒരുങ്ങുന്നു. പ്രതികളെ നേതാക്കള്‍ വിളിച്ചു വരുത്തിയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. മാത്രമല്ല, കവര്‍ച്ചയില്‍ ബിജെപി നേതാക്കള്‍ സമാന്തര അന്വേഷണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഓരോ ദിവസത്തെ ചോദ്യം ചെയ്യലില്‍ പുതിയ വെളിപ്പെടുത്തലാണ് ഉണ്ടാകുന്നത്. നേതാക്കളുടെ പരസ്യവിമര്‍ശനങ്ങളും പാര്‍ട്ടിക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. മുമ്പെങ്ങും ഇല്ലാത്ത വണ്ണം പ്രചരണം നടത്തിയിട്ടും തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തില്‍ നിന്ന് മുക്തമാകാത്ത പാര്‍ട്ടിയാണ് കുഴല്‍പ്പണ കവര്‍ച്ചയില്‍ പുതിയ പ്രതിസന്ധിയും നേരിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here