Home Articles ആഡ൦ബര കാറില്‍ ‘കുടുംബ’മായി യാത്ര, പരിശോധന ഒഴിവാക്കാന്‍ നായ; കൊച്ചിയില്‍ പിടിയിലായത് വന്‍ ലഹരി സംഘം

ആഡ൦ബര കാറില്‍ ‘കുടുംബ’മായി യാത്ര, പരിശോധന ഒഴിവാക്കാന്‍ നായ; കൊച്ചിയില്‍ പിടിയിലായത് വന്‍ ലഹരി സംഘം

കുടുംബാംഗങ്ങള്‍ എന്ന പേരില്‍ ആഡ൦ബര വാഹനത്തില്‍ യാത്ര ചെയ്ത ലഹരി മരുന്ന് സംഘം പിടിയില്‍. ഏറണാകുളം കക്കാനാട് കേന്ദ്രീകരിച്ച് വന്‍ തോതില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. കൊച്ചിയിലെ ഫ്ലാറ്റില്‍ താമസിച്ച് ഇടപാട് നടത്തിയിരുന്ന സംഘം പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു നായയെയും ഒപ്പം കൂട്ടിയിരുന്നു.

കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ, ഷബ്ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്സൽ, കാസർഗോഡ് സ്വദേശി മുഹമ്മദ് അജ്മൽ എന്നിവരാണ് പിടിയിലായത്. ഇവര്‍ താമസിച്ചിരുന്ന വാഴക്കാല മേലേപ്പാടം റോഡിലെ മര്‍ഹബ അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റില്‍ നിന്നും കാറില്‍ നിന്നുമായി 84 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

വന്‍ തുകയുടെ ലഹരി മരുന്നാണ് ഇവിടെ താമസിച്ച് കൊണ്ട് പ്രതികള്‍ കടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഇടപാടുകളെക്കുറിച്ചു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ്, എക്സൈസ് സ്പെഷൽ സ്ക്വാഡ്, കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എന്നിവരാണ്‌ പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here