Home KERALA പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം കോഴ; കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം കോഴ; കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

തിരുനനന്തപുരം: അഴീക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരായ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി. 2017 – ല്‍ അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ 25 ലക്ഷം രൂപ വാങ്ങി എന്ന പരാതിയില്‍ ആണ് നടപടി.

പരാതിയില്‍ വിജിലന്‍സ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മനാഭനാണ് പരാതിക്കാരന്‍. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് തുടരന്വേഷണത്തിന് അനുവാദം ചോദിച്ചിരുന്നു. സര്‍ക്കാര്‍ അനുവാദം നല്‍കിയതോടെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. നേരത്തെ ലീഗ് പഞ്ചായത്ത് കമ്മിറ്റി ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുത്തിരുന്നില്ല.
വിജിലന്‍സ് നിയമസഭ സ്പീക്കറോടും സര്‍ക്കാറിനോടും തുടരന്വേഷണത്തിന് അനുവാദം ചോദിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഇതിന് അനുവാദം കൊടുക്കുയായിരുന്നു.

2013-14 ലാണ് കേസിനാസ്പദമായ സംഭവം. അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഹയര്‍സെക്കന്ററി കോഴ്സ് അനുവദിക്കുന്നതിനായി ബന്ധപ്പെട്ടാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here