Home Crime തൊഴിലാളികൾ ശ്രമിച്ചത് പൊലീസുകാരെ വധിക്കാൻ; 156 പേർക്കെതിരെ വധശ്രമമടക്കം കേസ്

തൊഴിലാളികൾ ശ്രമിച്ചത് പൊലീസുകാരെ വധിക്കാൻ; 156 പേർക്കെതിരെ വധശ്രമമടക്കം കേസ്

കൊച്ചി: കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്സിലെ അതിഥിത്തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുഴുവൻ പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.162 പേരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.പോലീസുകാരെ വധിക്കാന്‍ 50-ല്‍ അധികം വരുന്ന അതിഥി തൊഴിലാളികള്‍ ഒത്തുകൂടി. എസ്.എച്ച്.ഒ ഉള്‍പ്പെടെയുള്ള പോലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കല്ലുകളും മരവടികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത്.

ജീപ്പിനുള്ളിലിരുന്ന പോലീസുകാരെ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വാതില്‍ ചവിട്ടിപ്പിടിച്ച ശേഷം വാഹനത്തിന് തീയിടുകയായിരുന്നു. പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അക്രമികൾ തയ്യാറായില്ല. സി ഐ സാജനെ അൻപതിലേറെ പേരുടെ സംഘമാണ് വധിക്കാൻ ശ്രമിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികള്‍ക്കെതിരെ 12 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. നാല് സ്റ്റേഷനുകളിലായി പ്രതികളെ പാര്‍പ്പിച്ച് ഇവരുടെ കോവിഡ് പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികള്‍ നടത്തിയ അക്രമങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസ് കോടതിയെ അറിയിക്കും. കസ്റ്റഡിയിലുള്ളവരില്‍ നിന്ന് കുറ്റക്കാരെ തിരിച്ചറിഞ്ഞ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രതികളുമായി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നത് ഉള്‍പ്പെടെയുള്ള കര്യങ്ങള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് പോലീസ് നീക്കം. അക്രമത്തിന്റെ ദൃശ്യങ്ങളും നാട്ടുകാരുടെ മൊഴിയും പരിശോധിച്ച് വ്യക്തത വരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here